ആഷിനെ കൂടുതൽ സുന്ദരിയാക്കുന്നത് ഈ കുഞ്ഞുകരങ്ങളോ?

ഒരുങ്ങിയായും ഇല്ലങ്കിലും ഐശ്വര്യ റായ് ബച്ചൻ സുന്ദരി തന്നെ. ലോകസുന്ദരി ഐശ്വര്യയെ ഒരുക്കാൻ മേക്കപ്പ് ആർട്ടിസ്റ്റുകൾ വേണമെങ്കിൽ ക്യൂ നിൾക്കും. ലോകത്തിൽ എത്ര വലിയ മേക്കപ്പ് ആർട്ടിസ്റ്റുകള്‍ പോലും ഐശ്വര്യയെ ഒരുക്കാൻ റെഡിയായിരിക്കും. പക്ഷേ ആരൊക്കയുണ്ടെങ്കിലും ഐശ്വര്യയ്ക്ക് തന്നെ മറ്റൊരാൾ ഒരുക്കുന്നതാണിഷ്ടം. മറ്റാരുമല്ല തന്റെ സുന്ദരിക്കുട്ടി ആരാധ്യ തന്നെയാണത്. മറ്റാരൊരുക്കുന്നതിലും ആരാധ്യ തനിക്ക് മേക്കപ്പ് ഇട്ടാലാണത്രേ ഐശ്വര്യക്ക് തൃപ്തിയാകുക.

ആര് സ്റ്റൈൽ ചെയ്യുന്നതാണ് ഇഷ്ടമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഐശ്വര്യ തന്റെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റിനെക്കുറിച്ച് വാചാലയായത്. ആര്യധ്യയ്ക്ക് നല്ല ഭാവനാശേഷിയുണ്ടെന്നും അതുകൊണ്ട് അവൾ ഒരുക്കിയാൻ നല്ല ഒറിജിനലായിരിക്കുമെന്നും അവർ പറയുന്നു.

ഏതായാലും അഞ്ച് വയസ്സുകാരി സ്റ്റൈലിസ്റ്റിനെ കുറിച്ചു പറഞ്ഞാലും പറഞ്ഞാലും ഐശ്വര്യയ്ക്ക് മതിയാകില്ല. പീക്കോക്ക് പ്രിന്റും സീക്വൻസും നിറഞ്ഞ മനോഹരമായ ഫ്രോക്കിൽ ഐശ്വര്യ മൽസ്യകന്യകയെപ്പോലെ തിളങ്ങിയ കാനിലെ ആദ്യ ദിവസം തന്നെ കാണാൽ മയിലിനെപ്പോലെയുണ്ടെന്നാണത്രേ മകൾ പറഞ്ഞത്. നിറങ്ങൾ അവൾക്ക് വളരെ ഇഷ്ടമാണെന്നും, മേക്കപ്പ് ആർട്ടിസ്റ്റ് നീല നിറത്തിലെ ലൈനപ്പ് ഉപയോഗിച്ചപ്പോഴാണ് കുഞ്ഞ് ആരാധ്യ ഈ കമന്റ് പറഞ്ഞത്.

ആരാധ്യയുടെ കൈ പിടിച്ചാണ് ഐശ്വര്യ ഫാഷന്റെ മേളയ്ക്ക് എത്തിയത്. ആരാധ്യ നല്ല ചുവപ്പ് ഫ്രോക്കിൽ രാജകുമാരിയെപ്പോലെ ക്യൂട്ടായിരുന്നു. മേളയിലുടനീളം അമ്മയുടെ കൈപിടിച്ച് ആരാധ്യ ഒപ്പംതന്നെയുണ്ടായിരുന്നു.