വിജയ്‌യും ക്യൂട്ട് വാവയും; വ്യത്യസ്ത വിഡിയോ വൈറൽ ‍

ഇളയദളപതി വിജയ്‌യുടെ സിനിമകൾ എന്നും ആരാധകർ നെഞ്ചേറ്റിയിട്ടുണ്ട്, അതുപോലെ വിജയ്ക്കും ധാരാളം ആരാധകരുണ്ട്. ആക്ഷൻ ഹീറോയായും റൊമാന്റിക് നായകനായും ആരാധകരെ നേടിയ വിജയ്​യുടെ ഒരു വ്യത്യസ്ത വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഒരു കുഞ്ഞുവാവയെ മടിൽ വച്ചു കൊഞ്ചിക്കുന്ന വിജയ് ആണ് വിഡിയോയിലുള്ളത്. വിജയ്​യുടെ കൊഞ്ചിക്കൽ ആസ്വദിച്ചുകൊണ്ട് ആ കുഞ്ഞ് മടിയിൽ ഇരിക്കുന്നത് കാണാം. വിജയ്‌യെത്തന്നെ ഇഷ്ടത്തോടെ നോക്കുന്ന കുഞ്ഞുവാവയ്ക്ക് നെറുകയിൽ നല്ലൊരു മുത്തവും കൊടുക്കുന്നുണ്ട് വിജയ്. ഇളയദളപതിയ്ക്കൊപ്പമുള്ള ആ ക്യൂട്ട് വാവ ആരുടേതാണെന്ന് വ്യക്തമല്ല. ഈ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ വിജയ്​ക്കൊപ്പം കുഞ്ഞുവാവയ്ക്കും ആരാധകരേറിക്കൊണ്ടിരിക്കുകയാണ്.

വിജയ്ക്ക് രണ്ട് കുട്ടികളാണുള്ളത് – ജെസൻ സഞ്ജയും ദിവ്യയും.