അച്ഛൻ ആസിഫ് അലിയെ വലച്ച് കുരുന്നുകൾ

അച്ഛന്റെ വിരൽത്തുമ്പു പിടിച്ച് അച്ഛനോട് കൂട്ടുകൂടി ആസിഫ് അലിയുടെ മാലാഖക്കുട്ടി., ഒപ്പം വല്യേട്ടൻ ആദം അലിയും. വാപ്പയ്ക്കൊപ്പമോ അതിനേക്കാൾ നല്ല കിടു ലുക്കിലായിരുന്നു കുഞ്ഞ് ആദം. വനിതയുടെ ഫോട്ടോഷൂട്ടിനെത്തിയതാണ് ആസിഫും കുടുംബവും.

പിങ്ക് ഫ്രോക്കിൽ മാലാഖക്കുട്ടിയായെത്തി ആസിഫിന്റെ കുഞ്ഞുമകൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. നീളത്തിൽ മുറിച്ച മുടിയും കുസൃതി നിറഞ്ഞ നോട്ടവുമായി സകലേരേയും കൈയ്യിലെടുത്തിരിക്കുയാണ് ആദവും. കുഞ്ഞിനെ കൊഞ്ചിച്ചും മുടി കോതിയൊതിക്കിയും ഒക്കത്തെടുത്തുമൊക്കെ ആസിഫ് പൊന്നുമോളെ എപ്പോളും അരികത്തുതന്നെ നിർത്തി.

ഫോട്ടോഷൂട്ട് ആകെ കുസൃതിമയമാക്കി കുഞ്ഞുവാവയും ചേട്ടൻ ആദമും. വാപ്പയുെട ദേഹത്ത് കയറിമറിഞ്ഞ് നല്ല കിടിലൻ മൂഡിലായിരുന്നു കുഞ്ഞുമോളും മകനും. അതൊക്കെ നന്നായി ആസ്വദിച്ച് ആസിഫും സമയും ഫോട്ടോയ്ക്ക് പോസ്ചെയ്യുന്നത് കാണാം.

View this post on Instagram

Family ♥️😍😘 #vanitha #magazineshoot #asifali

A post shared by Asif Ali (@asifali.fc) on