മകളുടെ സ്കൂൾ സ്പോർട്സ് ഡേയ്ക്ക് അജിത്തിന് പറ്റിയ അബദ്ധം

ഒരു സൈക്കിൾ ടയർ ഓടിക്കാൻ ‘തല’യ്ക്ക് അറിയില്ലെന്നോ? ബൈക്കും കാറുമൊക്കെ കളിപ്പാട്ടം പോലെ ഓടിക്കുന്ന ആളാണ് സൂപ്പർതാരം അജിത്ത്. എന്നാൽ ഒരു സൈക്കിൾ ടയർ ഓടിക്കാൻ ആവശ്യപ്പെട്ടപ്പോൾ കുഴഞ്ഞു പോയി ആരാധകരുടെ പാവം ‘തല’. മകൾ അനൗഷ്കയുടെ സ്കൂളിൽ നടന്ന കായിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കായിക പരിപാടിയിൽ മകൾക്കൊപ്പം അജിത് പങ്കെടുത്തതിന്റെ വീഡിയോ ആണ് വൈറലാവുന്നത്. ഭാര്യ ശാലിനിയും എത്തിയിരുന്നു

സൈക്കിൾ ടയർ ഉരുട്ടുകയായിരുന്നു മൽസരം. അജിത് കൂളായി മൽസരത്തിൽ പങ്കെടുത്തു. എന്നാൽ അജിത്തിന് സൈക്കിൾ ടയർ ഓടിക്കുക അത്ര എളുപ്പമായിരുന്നില്ല. പല തവണ ശ്രമിച്ചെങ്കിലും ഒരുരക്ഷയുമുണ്ടായില്ല. അച്ഛൻ സൈക്കിൾ ടയർ ഓടിക്കാൻ കഷ്ടപ്പെടുന്നതുകണ്ട് മകൾ അനൗഷ്ക ആകട്ടെ ചിരിയോട്ചിരിയായിരുന്നു.

നേരത്ത മകൻ അദ്വിക്കിന്റെ സ്കൂൾ കായിക മേളയിലും പങ്കെടുക്കാൻ അജിത് എത്തിയിരുന്നു. താരജാഡകളൊന്നുമില്ലാതെ ഒരു സാധാരണക്കാരനെന്നപോലെയാണ് അജിത് മകന്റെ കായിക മൽസരങ്ങൾ കണ്ടുനിന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുതിയ വിഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.