ആരാധ്യയുടെ സ്നേഹത്തിൽ വികാരാധീനനായി അഭിഷേക്

മൻമർസിയാൻ എന്ന സിനിമയുടെ ഷൂട്ടിങിലായിരുന്ന അഭിഷേക് ബച്ചൻ. നീണ്ട രണ്ട് മാസത്തെ തിരക്കിനൊടുവിൽ വീട്ടിലെത്തിയ അഭിഷേകിനെ ഏറെ സന്തോഷിപ്പിച്ച ഒരു കുറിപ്പ് അദ്ദേഹം ആരാധകരുമായി പങ്ക് വച്ചിരിക്കുകയാണ്. മുബൈയിലെ വീട്ടിലെ ഓഫീസ് മുറിയിലെത്തിയ അഭിഷേക് പ്രിയപുത്രി ആരാധ്യയുടെ സ്നേഹം നിറഞ്ഞ ആ കുറിപ്പ് കണ്ട് വികാരാധീനനായി.

'ഐ ലവ് യു പപ്പാ' എന്ന് ആരാധ്യ എഴുതിയ മഞ്ഞ കാർഡിൽ അച്ഛനോടുള്ള മകളുടെ എല്ലാ സ്നേഹവും നിറഞ്ഞിരുന്നു. ആ കാർഡിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തുകൊണ്ട് അഭിഷേക് ഇങ്ങനെയെഴുതി " രണ്ട് മാസത്തിന് ശേഷം വീട്ടിലെ എന്റെ ഓഫീസ് മുറിയിലേയ്ക്ക് തിരികെയെത്തിയപ്പോൾ മകൾ എനിക്കായി എഴുതിവച്ച ഈ നോട്ടാണ് കാണുന്നത്. ഈ ലോകത്തിലേക്ക് ഏറ്റവും നല്ല മകളാണ് എന്റേത് "

ആരാധ്യയേയും ഐശ്വര്യയേയും കുറിച്ച് പറയുമ്പോൾ അഭിഷേക് വളരെ പൊസ്സസീവ് ആകാറുണ്ട്. ആരാധ്യ ബച്ചൻ ജനിച്ച അന്നുമുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംക്ഷാപൂർവ്വം ഏറ്റെടുക്കാറുമുണ്ട്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എന്ത് ചെയ്താലും മാധ്യമങ്ങൾക്കു വിരുന്നാണ്. ആരാധ്യയുടെ ഓരോ വിശേഷങ്ങളും അമ്മയ്ക്കൊപ്പമുള്ള യാത്രകളും മുത്തച്ഛൻ പങ്കുവയ്ക്കുന്ന ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. അതുപോലെ ആരാധ്യയുടെ ഈ കുറിപ്പും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.