അച്ഛന്റെ കൈപിടിക്കാതെ ആരാധ്യ; മറുപടിയുമായി അഭിഷേക്

അച്ഛന്റെ കൈപിടിക്കാന്‍ ഐശ്വര്യ മകളെ അനുവദിച്ചില്ല എന്ന് വാര്‍ത്തയ്ക്ക് മറുപടിയുമായി അഭിഷേക് ബച്ചൻ. അനാവശ്യമായി തനിക്കും കുടുംബത്തിനും എതിരെയുള്ള വാർത്തകൾക്കും ആരോപണങ്ങൾക്കും ചുട്ടമറുപടി നൽകുക എന്നത് അഭിഷേകിന് പതിവാണ്.

പാരീസിലെയും ലണ്ടനിലേയും അവധിക്കാലം കഴിഞ്ഞ് അഭിഷേകും ഭാര്യ ഐശ്വര്യയും മകള്‍ ആരാധ്യയും കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ തിരിച്ചെത്തിയത്‌. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഇവർ പുറത്തു വരുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ആരാധ്യയെ ചേർത്തുപിടിച്ച് ഐശ്വര്യ നടക്കുന്നതും ഇവർക്കു മുന്നിലായി അഭിഷേക് ബച്ചന്‍ നടക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. എന്നാൽ അച്ഛന്റെ കൈപിടിക്കാന്‍ ഐശ്വര്യ മകളെ അനുവദിച്ചില്ല എന്നാണ് ചില മാധ്യമങ്ങളിൽ വാർത്തയായത്.

സമൂഹമാധ്യമത്തോട് കള്ളക്കഥകള്‍ പറയരുതെന്ന് എല്ലാ ബഹുമാനത്തോടും കൂടെ ആവശ്യപ്പെടുകയാണ് അഭിഷേക് ബച്ചൻ. ഉത്തരവാദിത്വത്തോടെയും ദുരുദ്ദേശമില്ലാതെയും വേണം വാർത്തകൾ ചെയ്യേണ്ടതെന്നു അഭിഷേക് പറയുന്നു.