'എന്‍റെ സുന്ദരികൾ': ആരാധ്യയുടെ പിറന്നാളിന് അഭിഷേകിന്‍റെ ഹൃദയം തൊട്ട കുറിപ്പ്

താരങ്ങളുടെ മക്കളെക്കുറിച്ചുള്ള വാർത്തകളും ആരാധകർ ഇഷ്ടത്തോടെ കേള്‍ക്കാറുണ്ട്. ഐശ്വര്യ–റായ് അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ ബച്ചനെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും സോഷ്യൽ ലോകത്ത് വൈറലാകാറുണ്ട്. ആരാധ്യയുടെ പിറന്നാൾ ദിനത്തിൽ അത്തരത്തിലൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അഭിഷേക് ബച്ചൻ. മകളുടെ പിറന്നാളിന് ഭാര്യക്കുമുണ്ട് പ്രശംസ. ഐശ്വര്യയും ആരാധ്യയും ഒന്നിച്ചുനിൽക്കുന്ന ചിത്രമാണ് അഭിഷേക് പോസ്റ്റ് ചെയ്തത്.

അഭിഷേകിന്‍റെ ഇൻസ്റ്റഗ്രാം കുറിപ്പ്:

''എൻറെ സുന്ദരികൾ... ഒരു കുഞ്ഞിന്‍റെ പിറന്നാളിന് അമ്മയെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അവൾക്ക് ജന്‍മം നല്‍കിയതിന്, അവളെ സ്നേഹിച്ചതിന്, അവളെ നന്നായി നോക്കുന്നതിന്, ഒരു നല്ല സ്ത്രീയായിരിക്കുന്നതിന്...ഏറ്റവും വലിയ സമ്മാനമായി നമ്മുടെ മകളെ തന്നതിന് എന്‍റെ ശ്രീമതിക്ക് നന്ദി... എന്‍റെ മാലാഖക്ക് ജൻമദിനാശംസകൾ....''

View this post on Instagram

My beauties. A child's birthday cannot be complete without appreciating her mother. For giving birth to her, For loving her, taking care of her and basically just being a Wonder Woman! To the Mrs.- thank you for giving me the greatest gift ever.... Our daughter! And to my Angel- Happy Birthday again, Aaradhya. @aishwaryaraibachchan_arb

A post shared by Abhishek Bachchan (@bachchan) on

View this post on Instagram

HAPPY 7th BIRTHDAY MY DARLING ANGEL AARADHYA 😍💖🤗😘🌈✨❤️YOU ARE MY LIFE 😍💖I LOVE YOU ETERNALLY, INFINITELY, UNCONDITIONALLY 💖❤️😍

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on