"എന്റെ അനിയനെ ആരും തൊടില്ല"; ആര്യൻ

നാളു കുറേയായി ഷാരൂഖിന്റെ മൂത്ത മകൻ ആര്യൻ ഇൻസ്റ്റഗ്രാമിൽ വന്നിട്ട്. അങ്ങനെ നീണ്ട ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ആര്യൻ തകർത്തുവെന്നു പറഞ്ഞാൽ മതി. ഒരു മുന്നറിയിപ്പുമായാണ് ആര്യന്റെ വരവ്. തന്റെ കുഞ്ഞനുജൻ അബ്രാമിനൊത്തുള്ള ഒരു കിടിലൻ ചിത്രം പങ്കുവച്ചുകൊണ്ടാണ് ജൂനിയർ കിങ്ഖാനെത്തിയത്.

തന്റെ കുഞ്ഞനുജന ചേർത്തുപിടിത്തുകൊണ്ട് ആര്യൻ പറയുന്നു "എന്റെ അനിയനെ ആരും തൊടില്ല". ഇറ്റലിയിൽ കുടുംബവുമൊത്ത അവധിയാഘോഷിക്കുകയാണിവർ. നേപ്പിള്‍സില്‍ വച്ച് പകർത്തിയ ചിത്രമാണ് ആര്യൻ പോസ്ററ് ചെയ്തിരിക്കുന്നത്.

അബ്രാമിന്റെ തലയിൽ കൈയ് വച്ച് നിൽക്കുന്ന ആര്യന്റെ ഈ മനോഹരമായ ചിത്രത്തിന് ആരാധകറേറെയായി. ചിത്രത്തിന് ആര്യൻ നൾകിയ പഞ്ച് അടിക്കുറിപ്പാണ് ശ്രദ്ധേയമായത് "Nobody lays a hand on my brother." . കുഞ്ഞനുജനോടുള്ള തന്റെ എല്ലാ സ്നേഹവും വാത്സല്യവും കരുതലും എല്ലാമടങ്ങിയ ഒരു അടിക്കുറിപ്പായിരുന്നു അത്. ചിത്രവും അടിക്കുറിപ്പും ആരാധകരുടെ ഇഷ്ടം നേടിയെടുത്തുകഴിഞ്ഞു.

അമ്മ ഗൗരിയും ഷാറൂഖിന്റേയും ആര്യന്റേയും അബ്രാമിന്റേയും മറ്റൊരു മനോഹരമായ ചിത്രവും പങ്കുവച്ചിട്ടുണ്ട്. മൂവരും തറയിൽ ഇരിക്കുന്ന ഈ ചിത്രത്തിനും ആരാധകരേറെയാണ്.