ആരാധ്യയുടെ പിറന്നാൾ പാർട്ടി, എത്തിയത് വമ്പൻ താരങ്ങൾ

ആരാധ്യയുടെ പിറന്നാൾ കെങ്കേമമായി ആഘോഷിച്ചിരിക്കുയാണ് ബി ടൗൺ. അഭിഷേക് ബച്ചന്റേയും ഐശ്വര്യയുടേയും പൊന്നു മകൾക്ക് നവംമ്പർ പതിനാറിനായിരുന്നു പിറന്നാൾ. ആരാധ്യക്കുട്ടിയുടെ ഏഴാം പിറന്നാള്‍ തകർപ്പർ‌ പാർട്ടിയൊരുക്കിയാണ് അഭിഷേകും ഐശ്വര്യയും ആഘോഷിച്ചത്. ബോളിവുഡിലെ പ്രിയതാരങ്ങളായ ശില്‍പ ഷെട്ടി മകൻ വിവാൻ, ഇഷാ ഡിയോൾ മകൾ രാധ്യ, ഫാറാ ഖാൻ, നീലം കോത്താരി, കരൺ ജോഹർ തുടങ്ങി നിരവധിപ്പേരാണ് ആരാധ്യയുടെ പിറന്നാൾ പാർട്ടിക്ക് എത്തിയത്. അമിതാബ് ബച്ചൻ, ജയാ ബച്ചൻ അഭിഷേകിന്റെ സഹോദരി ശ്വേത നന്ദ, ഐശ്വര്യയുടെ അമ്മ വൃന്ദ റായ് തുടങ്ങിയവരും പാർട്ടിയ്ക്ക് എത്തിയിരുന്നു.

കുട്ടികൾക്കൊപ്പം മ്യൂസിക്കൽ ചെയർ കളിച്ചും ന‍ൃത്തമാടിയും അഭിഷേക് മകളുെട പിറന്നാൾ‌ പാർട്ടി അടിപൊളിയാക്കി . കുട്ടികൾക്കൊപ്പം ഡാൻസ് കളിക്കുന്ന അഭിഷേിന്റെ വിഡിയോ പെട്ടെന്നാണ് വൈറലായത്. ക്രീം നിറത്തിലുള്ള ഫ്രോക്കിൽ പിറന്നാൾക്കുട്ടി ക്യൂട്ടായി എത്തിയപ്പോൾ മകളുടെ ഉടുപ്പിന് ചേരുന്ന സൽവാർ അണിഞ്ഞാണ് ഐശ്വര്യയെത്തിയത്. എന്നാൽ കുട്ടിക്കൂട്ടത്തിന് ഇണങ്ങുന്ന പിങ്ക് ബനിയനിൽ എത്തിയ അഭിഷേകാണ് ഇത്തവണ താരമായത്. കുട്ടികൾക്കൊപ്പം കുസൃതികാട്ടി അഭിഷേക് മകളുടെ പാർട്ടി കൊഴുപ്പിച്ചു.

കുട്ടികൾക്ക് ആസ്വദിക്കാവുന്ന തരത്തിലുള്ള സൂപ്പർ പാർട്ടിയൊരുക്കിയതിന് അഭിഷേകിനേയും ഐശ്വര്യയേയും ശിൽപ ഷെട്ടി പ്രത്യേകം അഭിനന്ദിച്ചു. പാർട്ടിയുടെ ചിത്രങ്ങൾ ഐശ്വര്യയും ശിൽപയും പങ്കുവച്ചിരുന്നു.

ആരാധ്യയ്ക്കൊപ്പം നൃത്തം വയ്ക്കുന്ന ഒരു ചിത്രം പങ്കു വച്ചുകൊണ്ട് അമിതാബ് ബച്ചനും കൊച്ചുമകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഐശ്വര്യയും ആരാധ്യയും ഒന്നിച്ചുനിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് അഭിഷേക് മകൾ ആശംസകൾ നേർന്നതും ശ്രദ്ധേയമായിരുന്നു.

അഭിഷേകിന്‍റെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെയായിരുന്നു– ''എന്റെ സുന്ദരികൾ... ഒരു കുഞ്ഞിന്‍റെ പിറന്നാളിന് അമ്മയെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അവൾക്ക് ജന്‍മം നല്‍കിയതിന്, അവളെ സ്നേഹിച്ചതിന്, അവളെ നന്നായി നോക്കുന്നതിന്, ഒരു നല്ല സ്ത്രീയായിരിക്കുന്നതിന്...ഏറ്റവും വലിയ സമ്മാനമായി നമ്മുടെ മകളെ തന്നതിന് എന്‍റെ ശ്രീമതിക്ക് നന്ദി... എന്‍റെ മാലാഖക്ക് ജൻമദിനാശംസകൾ....''

View this post on Instagram

You are such a trooper @bachchan ..only you could make the #birdiedance look so cool 😎 You worked very hard today 🥳🎂🎉😅😂.. You are one of the sweetest, kindest and nicest souls I know.. Wishing you and @aishwaryaraibachchan_arb all the happiness always 💖🤗Stay cool #friendsforever #cool #rockstar #memories #celebration #instabirthday

A post shared by Shilpa Shetty Kundra (@theshilpashetty) on

View this post on Instagram

Musical Chair with #abhishekbachchan #aishwaryaraibachchan and birthday Girl #aaradhyabachchan @manav.manglani

A post shared by Manav Manglani (@manav.manglani) on

View this post on Instagram

Woooop !! जन्म दिवस की ढेरों बधाईयॉं , ढेरों प्यार , ढेरों आशीर्वाद !! अाराधया तुम अराधय हो !!!💕❤️💖🤗🤗🌺🌸🌸🌸

A post shared by Amitabh Bachchan (@amitabhbachchan) on

View this post on Instagram

💖LOVE YOU ANGEL AARADHYA💖Happiest Birthday my darling😍🥰

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on