ഐശ്വര്യയെ അനുകരിച്ച് ആരാധ്യ!

ആരാധ്യ ബച്ചൻ ജനിച്ച അന്നുമുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ്. ആരാധ്യ അമ്മയെ പ്പോലെയാണോ അച്ഛനെപ്പോലെയാണോ കാണാൻ എന്നൊക്കെയുള്ള ആകാംഷകളായിരുന്നു ആരാധകര്‍ക്ക്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്. ആരാധ്യയുടെ ഓരോ വിശേഷങ്ങളും അമ്മയ്ക്കൊപ്പമുള്ള യാത്രകളും മുത്തച്ഛൻ പങ്കുവയ്ക്കുന്ന ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്.

അമ്മയും മകളും ഇപ്പോൾ പാരീസിലാണുള്ളത്. ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അവിടുത്തെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുകയുണ്ടായി. അതിൽ ഏറ്റവും മനോഹരമായത് ആരാധ്യക്കുട്ടി അമ്മയെ അനുകരിക്കുന്ന ചിത്രമാണ്. നല്ല കിടിലൻ കറുപ്പ് ഉടുപ്പിൽ സൂപ്പർക്യൂട്ടായ ആരാധ്യ അമ്മയെ അനുകരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാൻ തന്നെ നല്ല ശേലാണ്. ഐശ്വര്യയും നല്ല കറുപ്പ് ഗൗണിൽ എന്നത്തേയും പോലെ കിടു ലുക്കിലും. ഐശ്വര്യയുടെ അമ്മയും ഐശ്വര്യയും ആര്യാധ്യയും ഒപ്പമുള്ള മനോഹരമായ ചിത്രവും ഐശ്വര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുഞ്ഞ് ആരാധ്യ ഇപ്പോൾ അമ്മയുടെ തനിപ്പകർപ്പായി മാറിക്കൊണ്ടിരിക്കുകയാണെന്നു തോന്നും പലപ്പോഴും. ഫാഷൻ പ്രേമികളിൽ അന്നും ഇന്നും അമ്പരപ്പിക്കുന്ന അഭിനേത്രിയാണ് െഎശ്വര്യ റായ്. നടപ്പിലും നോക്കിലും ചിരിയും വസ്ത്രത്തിലും വരെ വിസ്മയ സൗന്ദര്യം അവർ കാത്തുസൂക്ഷിക്കാറുണ്ട്. അമ്മയ്ക്കൊപ്പം തന്നെ തിളങ്ങുകയാണ് ആറുവയസുകാരി കുഞ്ഞ് ആരാധ്യയും. െഎശ്വര്യ റായിയെ പോലെ പ്രത്യേകം ഡിസൈൻ ചെയ്ത പുത്തൻ ഫാഷൻ വസ്ത്രങ്ങളാണിഞ്ഞാണ് ആരാധ്യയും ചടങ്ങുകൾക്കെത്തുക.