ഐഎസ്എല്‍ ഫുട്ബോള്‍ കാണാന്‍ ആരാധ്യ

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഐഎസ്എല്‍ ഫുട്ബോള്‍ മാച്ചിലെ താരം ആരാധ്യയായിരുന്നു. അഭിഷേകിന്റെയും ആഷിന്റെയും കൈപിടിച്ച് ആരാധ്യയെത്തുന്ന ചിത്രങ്ങൾ വളരെ പെട്ടന്നാണ് വൈറലായത്. അച്ഛന്‍ അഭിഷേകിന്‍റെ ഉടമസ്ഥതയിലുള്ള ‘ചെന്നൈയിന്‍ എഫ്‌സി’ യുടെ കളി കാണാനാണ് അഭിഷേകിന്റെയും ആഷിന്റെയും ഒപ്പം ആരാധ്യയെത്തിയത്. മൂന്നുപേരും നീല ജേഴ്സിയൊക്കെ അണിഞ്ഞാണ് എത്തിയത്.

അച്ഛന്റെയും അമ്മയുടെയും ഒപ്പം ചെന്നൈയില്‍ എത്തിയത് മുതല്‍ മാധ്യമ ശ്രദ്ധമുഴുവൻ ഈ കൊച്ചുസുന്ദരിയാലായിരുന്നു. മാധ്യമങ്ങളെയും ആരാധകരേയുമൊക്കെ കൈവീശി അഭിവാദ്യം ചെയ്യാൻ കുഞ്ഞ് ആരാധ്യയ്ക്ക് നന്നായി അറിയാം. ആരാധകർക്ക് ഫ്ലൈയിംങ് കിസ് നൽകാനും കുട്ടിതാരം മറന്നില്ല.

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ടപ്പോൾ തൊട്ട് കാമറക്കണ്ണുകൾ ആരാധ്യയ്ക്കു ചുറ്റുമായിരുന്നു. കളിയ്ക്കിടയിലും എയർപോട്ടിൽ വച്ചുമെല്ലാം ആരാധകരേയും മാധ്യമ പ്രവർത്തകരേയും ഒരിക്കൽപ്പോലും ആരാധ്യ നിരാശപ്പെടുത്തിയില്ല. പക്ഷേ മുംബൈ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങിയപ്പോള്‍ അച്ഛന്‍റെ ചുമലിൽ ക്ഷീണിച്ചുറങ്ങുന്ന ആരാധ്യയെയാണ് കണ്ടത്.