'പൂമ്പാറ്റ ഷൂ’ അണിഞ്ഞ് ആരാധ്യക്കുട്ടി


ആരാധ്യ ബച്ചൻ ജനിച്ച അന്നുമുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്. കഴിഞ്ഞ ദിവസമായിരുന്നു ആരാധ്യയുടെ ആറാം പിറന്നാൾ ആർഭാടപൂർവം ആഘോഷിച്ചത്. മുംബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിലായിരുന്നു പിറന്നാൾ പാർട്ടി.

ഇളം പിങ്ക് നിറത്തിലുള്ള നെറ്റ്ഉടുപ്പും പൂക്കൾ തുന്നിച്ചേർത്ത ഹെയർ ബാൻഡും അണിഞ്ഞു ബാർബി ഡോളിനെ പോലെ സുന്ദരിക്കുട്ടിയായാണ് ആരാധ്യ പിറന്നാൾ ആഘോഷത്തിനെത്തിയത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ അച്ഛൻ അഭിഷേക് ബച്ചനാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

ഉടുപ്പിനു ചേരുന്ന പിങ്ക് ’പൂമ്പാറ്റ ഷൂ’ ആയിരുന്നു അന്നത്തെ ആരാധ്യയുടെ ഹൈലൈറ്റ്. ചിറകുവിരിച്ചു പറക്കാനൊരുങ്ങുന്ന 'പൂമ്പാറ്റ ഷൂ' വിൽ എല്ലാവരുടേയും കണ്ണുടക്കി എന്നതിൽ സംശയമില്ല. സോഫിയ വെബ്സ്റ്റേർസ് മിനി കളക്ഷനിൽ നിന്നാണ് 'പൂമ്പാറ്റ ഷൂ’ തിരഞ്ഞടുത്ത്. ഐശ്വര്യയുടെ കുഞ്ഞു രാജകുമാരിക്കുവേണ്ടി പ്രത്യകം തയാറാക്കിയ 'പൂമ്പാറ്റ ഷൂ’വിന് വില പതിമൂവായിരം രൂപയാണ്. സ്റ്റൈലിൽ തന്നെക്കാൾ ഒട്ടും പിന്നിലാവാതെയാണ് ഐശ്വര്യ മകളെ കൊണ്ടുനടക്കുന്നത്‍