മുത്തച്ഛനൊപ്പം ആരാധ്യ, വീണ്ടും ആഷ് മാജിക്!

ഐശ്വര്യ റായ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിടുന്ന എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചമാണ്. സാധാരണ തന്റെയും മകൾ ആരാധ്യയുടേയും ചിത്രങ്ങളാണ് ആഷ് പങ്കുവയ്ക്കുന്നത്. എന്നാൽ ഐശ്വര്യ പുതിയതായി പുറത്തുവിട്ട ചിത്രം അതിൽ നിന്നും തികച്ചും വ്യത്യസ്തവും കിടുവുമാണ്.. എന്താണെന്നല്ലേ കുഞ്ഞു ആരാധ്യയും മുത്തച്ഛൻ അമിതാഭ് ബച്ചനുമൊത്ത ആ മനോഹരമായ ചിത്രത്തിന് യാതൊരു അടിക്കുറിപ്പുകളുടേയും ആവശ്യമില്ല. ബച്ചനെ ഇരുകൈകളാലും കെട്ടിപ്പിടിച്ചു നിൽക്കുന്ന ആ ചിത്രം അത്രയും മനോഹരമാണ്. "London love." എന്ന കുറിപ്പോടെയാണ് അവർ ഈ ചിത്രം ആരാധകർക്കായി പോസ്റ്റ് ചെയ്തത്.

ഐശ്വര്യയും മകളും പാരീസിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അവിടുത്തെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുകയുണ്ടായി. "ജനാലയിലൂടെ കണ്ട കാഴ്ചകള്‍" എന്ന അടിക്കുറിപ്പോടെ ഫ്രാൻസിന്റെ ലോകകപ്പ് ആഘോഷങ്ങളുടെ ചിത്രങ്ങൾ ഐശ്വര്യാ റായ് പങ്കുവച്ചിരുന്നു.

മുന്‍ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യാ റായ് ബച്ചന്‍ പരസ്യപ്രചരണത്തിന്റെ ഭാഗമായി പാരീസില്‍ എത്തിയതായിരുന്നു. ഐശ്വര്യയ്ക്കൊപ്പം മകള്‍ ആരാധ്യയും അമ്മയുമുണ്ട്. അവിടെ നിന്നും അവധിയാഘോഷങ്ങൾക്കായി ലണ്ടനിലെത്തിയ ഇവർക്കൊപ്പം അഭിഷേകും, അമിതാഭ് ബച്ചനും മറ്റ് കുടുംബാംഗങ്ങളും ലണ്ടനിലെത്തി.

ആരാധ്യക്കുട്ടി അമ്മയെ അനുകരിക്കുന്ന ചിത്രവും ഐശ്വര്യ പങ്കുവച്ചിരുന്നു. നല്ല കിടിലൻ കറുപ്പ് ഉടുപ്പിൽ സൂപ്പർക്യൂട്ടായ ആരാധ്യ അമ്മയെ അനുകരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാൻ തന്നെ നല്ല ശേലാണ്. ഐശ്വര്യയും നല്ല കറുപ്പ് ഗൗണിൽ എന്നത്തേയും പോലെ കിടു ലുക്കിലും. ഐശ്വര്യയുടെ അമ്മയും ഐശ്വര്യയും ആര്യാധ്യയും ഒപ്പമുള്ള മനോഹരമായ ചിത്രവും ഐശ്വര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.