ആദ്യം ചിണുങ്ങി പിന്നെ ചിരിച്ച് ആരാധ്യ, ചിത്രങ്ങൾ വൈറൽ

ജനിച്ചപ്പോൾ മുതൽ തന്നെ താരമാണ് അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധ്യ ബച്ചൻ. ആരാധ്യയുടെ കുഞ്ഞുക്കുറുമ്പുകളും ചിത്രങ്ങളും വയറലാകാറുമുണ്ട്. ബാന്ദ്രയിലെ നാര തായ് റസ്റ്ററന്റിൽ നിന്നും താര കുടുംബത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.


കുഞ്ഞാരാധ്യ കൂട്ടുകാരിയെ വിട്ടുപോരാൻ മടിച്ചു നിന്നു ചിണുങ്ങി. അമ്മ ഐശ്വര്യ പതിയെ അവളെ സമാധാനിപ്പിച്ച് കാറിനുള്ളിൽ കയറ്റി. രാത്രി മുംബൈ നഗരത്തിലെ റസ്റ്ററന്റിൽ അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയതാണ് ആരാധ്യ. താരകുടുംബം പുറത്തു വരുന്നതും കാത്ത് ഫോട്ടോഗ്രാഫർമാർ റസ്റ്ററന്റിനു വെളിയിൽ നിൽപുണ്ടായിരുന്നു. ആരാധ്യയുടെ കൂട്ടുകാരിയുടെ കുടുംബവും എത്തിയിരുന്നു. റസ്റ്ററന്റിൽ നിന്ന് പുറത്തിറങ്ങിയിട്ടും കൂട്ടുകാരിയെ വിട്ടുപോരാൻ തയാറാവാതെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ആരാധ്യ നിന്നു. ഒടുവിൽ ഐശ്വര്യയും കൂട്ടുകാരിയുടെ അമ്മയും ചേർന്ന് ഇരുവരെയും സമാധാനിപ്പിച്ചു കാറിൽ കയറ്റുകയായിരുന്നു.


കാറിനുള്ളിൽ കയറിയ ആരാധ്യ ഫോട്ടോഗ്രാഫറുമാരെ കണ്ടതോടെ വീണ്ടും ഹാപ്പി!!! അമ്മയുടെ മടിയിലിരുന്ന് ഫോട്ടോഗ്രാഫറുമാരെ നോക്കി ആരാധ്യ മനോഹരമായി ചിരിച്ചു. പിങ്ക് നിറത്തിലുളള ഫ്രോക്കിൽ കൂടുതൽ സുന്ദരിയായിരുന്നു ആരാധ്യ.