ആഷും ആരാധ്യയും വീണ്ടും! ചിത്രം ഏറ്റെടുത്ത് ആരാധകർ

പാരീസ് ഫാഷൻ വീക്കിൽ മിന്നിത്തിളങ്ങുകയാണ് ഐശ്വര്യ റായിയും മകൾ ആരാധ്യയും. മകളോടൊപ്പമുള്ള അസുലഭ നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ച് പലപ്പോഴും ഐശ്വര്യ രംഗത്തെത്താറുമുണ്ട്. ഐശ്വര്യയുടെ അതേ പോസ് അനുകരിച്ച് നിൽക്കുന്ന ആരാധ്യയുടെ ചിത്രം ഐശ്വര്യ സമൂഹമാധ്യമത്തിലൂടെ നേരത്തെ പങ്കുവച്ചിരുന്നു. അമ്മയും മകളുമൊത്തുള്ള മറ്റൊരു തകർപ്പൻ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കുഞ്ഞ് ആരാധ്യയുടെ കവിളിൽ ഇരുകൈകളും ചേർത്ത് അവളെ കൊഞ്ചിക്കുന്ന ഐശ്വര്യയുടെ ചിത്രം എത്ര കണ്ടാലും മതിയാകില്ല. കാൻ ഫിലിം ഫെസ്റ്റിവലില്‍ വച്ച് ആരാധ്യയ്ക്ക് ഉമ്മ കൊടുക്കുന്ന ആ മനോഹര ചിത്രത്തിന് ശേഷം ഇരുവരുമൊന്നിച്ചുള്ള മറ്റൊരു മനോഹരചിത്രമായി ഇത്. ബോളിവുഡിന്റെ റാണിയായി നിറഞ്ഞുനിൽക്കുമ്പോഴും ആരാധ്യയുടെ അമ്മയെന്ന നിലയിലുള്ള സ്നേഹവും കരുതലും ഐശ്വര്യയെ വ്യത്യസ്തയാക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

പാരീസ് ഫാഷൻ വീക്കിലെത്തിയ ആഷിന്റെയും ആരാധ്യയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നത്. ബ്ലാക് നിറത്തിലുളള ഗൗൺ അണിഞ്ഞ് ഐശ്വര്യ ക്യാമറകൾക്കു മുന്നിൽ പോസ് ചെയ്തപ്പോൾ. ഐശ്വര്യയുടെ അതേ പോസ് അനുകരിച്ച് ആരാധ്യയുമെത്തി. ആരാധ്യ ഐശ്വര്യയുടെ തനിപ്പകർപ്പെന്നാണ് ചിത്രം കണ്ട ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

കാൻ ഫിലിം ഫെസ്റ്റിവലിൽ അഴകിന്റെ റാണിയായി ഐശ്വര്യയെത്തിയപ്പോള്‍ കുഞ്ഞു രാജകുമാരിയായി ആരാധ്യയും ഉണ്ടായിരുന്നു. കാനിലെത്തിയ ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങളെ അന്ന് സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഒരിക്കൽക്കൂടി ഐശ്വര്യയും ആരാധ്യയും വീണ്ടും സമൂഹമാധ്യമത്തിന്റെ പ്രിയങ്കരരായിരിക്കുകയാണ്.