ഭാവിയിലെ ഷാരൂഖ് ഖാൻ കുഞ്ഞ് ആദമോ?

മഴവിൽ മനോരമയിലെ തകര്‍പ്പന്‍ കോമഡി പരിപാടിയിൽ കുട്ടിത്താരമായ് ആദം യമസ്..!. കായംകുളത്തുനിന്നുള്ള ഈ നാലുവയസ്സുകാരൻ തന്റെ അനുകരണ പാടവം കൊണ്ട് സദസിനെയാകെ കൈയ്യിലെടുക്കുകതന്നെ ചെയ്തു. ശബ്ദങ്ങൾ അനുകരിച്ചു കൊണ്ട് സ്റ്റേജിലെത്തിയ ഈ കുഞ്ഞുമിടുക്കനെ കോരിയെയടുത്താണ് നടൻ സലീംകുമാർ അഭിനന്ദനമറിയിച്ചത്.

യാതൊരു സഭാക്കമ്പവുമില്ലാതെ മഴയുടെയും കാറിന്റേയും പട്ടിയുടേയും പൂച്ചയുടേയും ഒക്കെ ശബ്ദം അതിമനോഹരമായി ചെയ്യുന്നത് കാണാൻ തന്നെ നല്ല ശേലായിരുന്നു. ഒരു നാലുവയസ്സുകാരന്റെ വായിൽ നിന്നുതന്നെയാണോ ഈ ശബ്ദങ്ങളെല്ലാം വരുന്നതെന്ന് ആരും അത്ഭുതപ്പെട്ടുപോകും.ഒരു വർഷം മുൻപാണത്രേ ആദം ഒരോരോ ശബ്ദങ്ങളനുകരിച്ച് അച്ഛന്റെ മുൻപിലെത്തിയത്. കുഞ്ഞ് ആദമിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ആ അച്ഛനും മാർക്ക് നൂറിൽ നൂറ്. ആദ്യം തനിയെ തുടങ്ങിയ ആദം പിന്നെ അച്ഛൻ കൂട്ടെത്തിയതോടെ ഉഷാറായി.

വളർന്ന് വലുതാകുമ്പോൾ ആരാകണമെന്ന സലീംകുമാറിന്റെ ചോദ്യത്തിന് ഷാരൂഖ് ഖാൻ ആകണമെന്നായിരുന്നു ഈ കൊച്ചുമിടുക്കന്റ മറുപടി.