സീലാൻഡിയ – പുതിയ ഭൂഖണ്ഡം

എട്ടാമതൊരു ഭൂഖണ്ഡം ! അതെ. അങ്ങനെയൊരു ഭൂഖണ്ഡത്തെ സൗത്ത് പസിഫിക്കിൽ കണ്ടെത്തിക്കഴിഞ്ഞു. പേര് സീലാൻഡിയ. ഇതിന്റെ 94 ശതമാനത്തോളവും പസിഫിക് സമുദ്രത്തിനടിയിലാണ്. ന്യൂസീലൻഡ്, ന്യൂ കാലെഡോണിയ, ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തെ ലോർഡ് ഹോവ് ദ്വീപ് എന്നിവയുൾപ്പെട്ടതാണു സീലാൻഡിയ.

ഏതാണ്ട് എട്ടരക്കോടി വർഷം മുൻപ് ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽനിന്നു വേർപെട്ടാണ് ഈ ചെറു ഭൂഖണ്ഡം വെള്ള14:36 29-12-2017ത്തിനടിയിൽ ആയതെന്നു കരുതപ്പെടുന്നു. കടൽനിരപ്പിൽനിന്നുള്ള ഉയരം, വിവിധ ശിലകളുടെ സാന്നിധ്യം എന്നിവ പരിശോധിക്കുമ്പോൾ ഒരു ഭൂഖണ്ഡത്തിനു വേണ്ട എല്ലാ സവിശേഷതകളും ഭൂമിയിലെ ഏറ്റവും ചെറിയ ഈ ഭൂഖണ്ഡത്തിനുണ്ടെന്നു ന്യൂസീലൻഡിലെ ജി എൻ എസ് സയൻസ്, ഓസ്ട്രേലിയയിലെ സിഡ്‌നി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നു.

കടലിൽ ഒളിഞ്ഞിരിക്കുന്ന സീലാൻഡിയയുടെ രഹസ്യങ്ങൾ ചുരുൾനിവർത്താനായി 12 രാജ്യങ്ങളിൽനിന്നുള്ള 32 ശാസ്ത്രജ്ഞരടങ്ങിയ ഗവേഷകസംഘം ജോയ്‌ഡെസ് റെസല്യൂഷൻ എന്ന പര്യവേക്ഷണക്കപ്പലിൽ കടൽത്തട്ട് തുരന്നും പാറകൾ ശേഖരിച്ചുമൊക്കെ വിശദമായ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തി. ഇവിടെ സസ്യ, ജന്തു ഫോസിലുകളുടെ സാന്നിധ്യമുണ്ടെന്നു തെളിഞ്ഞു. ഫലക ചലനം, ഭൂഖണ്ഡ രൂപീകരണം, ഭൂമിയുടെ ചരിത്രം എന്നിവ സംബന്ധിച്ച് ഇനിയും പിടികിട്ടാത്ത പല രഹസ്യങ്ങളിലേക്കും വെളിച്ചം വീശാൻ സീലാൻഡിയയുടെ കണ്ടെത്തലും തുടർഗവേഷണങ്ങളും സഹായകമാകും.