സുമോ ഗുസ്തിക്കാർ മുടി എണ്ണ തേച്ച് ഉയർത്തിക്കെട്ടി വയ്ക്കുന്നത് എന്തിനാണ് ?, Sumo wrestling, Facts, Padhippura, Manorama Online

സുമോ ഗുസ്തിക്കാർ മുടി എണ്ണ തേച്ച് ഉയർത്തിക്കെട്ടി വയ്ക്കുന്നത് എന്തിനാണ് ?

∙500 വർഷത്തെ പഴക്കമുണ്ട് സുമോ ഗുസ്തിക്ക്. ജന്മദേശം ജപ്പാൻ.

∙അവിടത്തെ ഷിന്റോ വിഭാഗക്കാരുടെ വിശ്വാസത്തിന്റെ ഭാഗമായാണ് സുമോ ഗുസ്തി നടത്തുന്നത്. ഗുസ്തിക്കാരനെ വിളിക്കുന്നത് റികിഷി.

∙സുമോ ഗുസ്തിക്കാർ അരയിൽ ചുറ്റുന്ന തുണിക്ക് 9 മീറ്റർ നീളവും രണ്ട് അടി വീതിയുമുണ്ട്.

∙മുടി നന്നായി എണ്ണ തേച്ച് ഉയർത്തിക്കെട്ടി വയ്ക്കുന്നത് വീഴ്ചയിൽ തലയ്ക്ക് പരുക്ക് പറ്റാതിരിക്കാൻ.

∙ഗുസ്തി നടക്കുന്ന റിങ് അറിയപ്പെടുന്നത് ദൊഹിയോ. 18 X18 അടിയാണ് ഇതിന്റെ വിസ്തൃതി.

∙സുമൊബെയ എന്ന ക്യാംപിലാണ് ഗുസ്തിയിൽ ഏർപ്പെടുന്ന കാലമത്രയും സുമോ ഗുസ്തിക്കാരന്റെ താമസം.

∙ജയിച്ചാലും തോറ്റാലും ആഹ്ലാദം പ്രകടിപ്പിക്കാനോ നിരാശ കാണിക്കാനോ പാടില്ലെന്ന് നിയമമുണ്ട്.

∙സുമോ ഗുസ്തിക്കാർ കാർ ഓടിക്കരുതെന്ന് സുമോ ഗുസ്തി അസോസിയേഷന്റെ നിർദേശമുണ്ട്.

∙ഗുസ്തിക്കാർ പുറത്തു പോകുമ്പോൾ പോലും പരമ്പരാഗത വസ്ത്രമേ ധരിക്കുകയുള്ളു.

∙ലോകത്തെ ഏറ്റവും അറിയപ്പെടുന്ന സുമോ ഗുസ്തിക്കാരൻ കൊനിഷ്‌കി യസോകിച്ചിയുടെ ഭാരം 287 കിലോഗ്രാം ആണ്.