രാഹുല്‍ ഗാന്ധി നീട്ടിയ ഐസ്ക്രീം നുണഞ്ഞ് കുഞ്ഞ്!

തിളച്ചുമറിയുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചൂടുകളിൽ നിന്നും െഎസ്ക്രീം നുണയാനെത്തിയതാണോ രാഹുൽ ഗാന്ധി? ഇൗ ചോദ്യത്തിന് ട്രോളൊരുക്കുന്നതിന് മുൻപ് സോഷ്യൽ ലോകത്ത് ൈവറലാകുന്ന ഇൗ വിഡിയോ കാണണം. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇന്‍ഡോര്‍ നഗരത്തിലെ ഒരു ഐസ്‌ക്രീം മുന്നറിയിപ്പൊന്നുമില്ലാതെ കടന്നുവന്നത്. കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥിനും ജ്യോതിരാദിത്യ സിന്ധ്യക്കുമൊപ്പമാണ് രാഹുല്‍ ഗാന്ധിയെത്തിയത്.

കടും നീല ടീഷര്‍ട്ടും പാന്റ്‌സും ധരിച്ച് വ്യത്യസ്ഥനായി എത്തിയ രാഹുലിനെ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. കടയിലെ കൗണ്ടറിലെത്തിയ രാഹുൽ തിരക്കിൽ നിന്നുതന്നെ ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തു. അപ്പോഴാണ് കടയിലുള്ളവർ നേതാവിനെ തിരിച്ചറിയുന്നത്. പിന്നീട് നിമിഷനേരം കൊണ്ടാണ് കടയിലും സമീപത്തുമായി ആളുകള്‍ തടിച്ചുകൂടി.

മൊബൈല്‍ ക്യാമറകളില്‍ രാഹുലിന്റെ 'ഐസ്‌ക്രീം നുണയല്‍' പകര്‍ത്താന്‍ നിന്നവരെ അമ്പരപ്പിച്ചായിരുന്നു രാഹുലിന്റെ െഎസ്ക്രീം ക്ലൈമാക്സ്. ഐസ്‌ക്രീം കയ്യില്‍ കിട്ടിയ ഉടന്‍ തന്നെ രാഹുൽ അതുനേരെ തന്റെ പിറകില്‍ നിന്നിരുന്ന കുഞ്ഞിന് നേരെയാണ് നീട്ടിയത്. 'ഐസ്‌ക്രീം വേണോ?' എന്ന വാത്സല്യ ചോദ്യത്തോടെയാണ് കുഞ്ഞിന് നേരെ രാഹുല്‍ ഗാന്ധി ഐസ്‌ക്രീം നീട്ടിയത്. കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിൽ ഷെയർ ചെയ്ത വിഡിയോ സോഷ്യൽ ലോകത്ത് വൈറലാവുകയാണ്.