നശിപ്പിക്കാൻ വരുന്ന ഗ്രഹം; ചുരുളഴിയാത്ത രഹസ്യമായി നിബിറു !, Planet, Nibiru, Solar system, Padhippura, Manorama Online

നശിപ്പിക്കാൻ വരുന്ന ഗ്രഹം; ചുരുളഴിയാത്ത രഹസ്യമായി നിബിറു !

ഭൂമിയുടെ പത്തിരട്ടിയിലധികം വലുപ്പമുള്ള ഒരു ഗ്രഹം. മുപ്പത്തി ആറായിരം വർഷമെടുത്താണ് ഓരോ തവണയും ഈ ഗ്രഹം സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നത്. സൗരയൂഥത്തിന്റെ വിദൂരമേഖലകളിലെവിടെയോ സഞ്ചരിക്കുന്ന ഈ ഗ്രഹത്തിന്റെ പേര് നിബുറു!

ഭൂമിക്കടുത്തേക്ക് നിബുറു വന്നാൽ ശക്തമായ ഗുരുത്വാകർഷണ ബലത്തിൽപ്പെട്ട് ഭൂമിയിൽ ആകെ കുഴപ്പമുണ്ടാകും. സുനാമികളും ഭൂകമ്പങ്ങളും അഗ്നിപർവതസ്ഫോടനങ്ങളും തുടരെത്തുടരെ സംഭവിക്കും. കടൽ കയറി കുറേ നഗരങ്ങൾ മുങ്ങും. ഭൂമി പിളർന്ന് വലിയ പ്രദേശങ്ങൾ തന്നെ അപ്രത്യക്ഷമാകും! മനുഷ്യരും മൃഗങ്ങളുമടക്കമുള്ളവയുടെ സർവനാശമായിരിക്കും നിബിറു കടന്നുപോകുന്നതോടെ സംഭവിക്കുക. അതിവേഗത്തില്‍ വരുന്ന നിബിറു ഭൂമിയിൽ ഇടിച്ചു കയറാനും സാധ്യതയുണ്ടെന്നാണ് ചിലരുടെ നിഗമനം. 21–ാം നൂറ്റാണ്ടിൽ അതു സംഭവിക്കുമെന്നാണ് പറയുന്നത്.

ചില ഗവേഷകർ നിബിറുവിനെ കണ്ടെത്തിയെന്ന് പറഞ്ഞ് മുന്നോട്ടുവന്നു. പക്ഷേ, തെളിവുകൾ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ല.

പല പ്രപഞ്ചഗവേഷകരും ഈ വിശ്വാസത്തെ പുച്ഛിച്ചു തള്ളിയെങ്കിലും സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങൾക്കും വളരെ ദൂരെയായി ഇത്തരമൊരു ഗ്രഹം സഞ്ചരിക്കാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല.

ശരിക്കും അങ്ങനെയൊരു ഗ്രഹമുണ്ടോ? ഉണ്ടെങ്കിൽത്തന്നെ അതുകൊണ്ട് ഭൂമിക്ക് അപകടമുണ്ടാകുമോ? ചുരുളഴിയാത്ത രഹസ്യമായി നിബിറുവും നമുക്ക് മുന്നിലുണ്ട്!

കൂടുതൽ അറിയാൻ