തലച്ചോറിനേക്കാൾ വലിയ കണ്ണുകൾ, 3 കൺപോളകൾ ; വിചിത്രം ഈ പക്ഷി!

തയ്യാറാക്കിയത്: നന്ദകുമാർ ചേർത്തല

പക്ഷികളിൽ വച്ച് ഏറ്റവും വേഗമുള്ള ഓട്ടക്കാരൻ. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഓടുവാൻ സാധിക്കും.

∙ഒട്ടകപ്പക്ഷിക്ക് വെള്ളം കുടിക്കാതെ കുറേ ദിവസങ്ങൾ ജീവിക്കുവാൻ സാധിക്കും. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ജലാംശം ആഗിരണം ചെയ്തു വെള്ളത്തിന്റെ കുറവ് നികത്തുന്നു.

∙ പല്ലുകൾ ഇല്ലാത്തിതിനാൽ, ഇവ ചെറിയ കല്ലുകൾ വിഴുങ്ങാറുണ്ട്. കഴിക്കുന്ന ഭക്ഷണങ്ങൾ പൊടിച്ചു ചെറിയ കഷ്ണങ്ങൾ ആക്കുന്നതിന് ഈ കല്ലുകൾ സഹായിക്കുന്നു. ഇവയുടെ ഉള്ളിൽ ഏതാണ്ട് ഒരു കിലോയോളം കല്ലുകൾ വരേ കാണാറുണ്ട്.

∙ഒട്ടകപ്പക്ഷിയുടെ കണ്ണുകൾ അവയുടെ തലച്ചോറിനേക്കാളും വലുപ്പമുണ്ട്. മൂന്നു കൺപോളകൾ ഉണ്ട്. അന്തരീക്ഷ ഊഷ്മാവ് എത്രതന്നെയാണെങ്കിലും ഒട്ടകപ്പക്ഷികൾക്ക് ശരീര ഊഷ്മാവ് നിയന്ത്രിക്കുവാനുള്ള കഴിവുണ്ട്. 3 ആമാശയങ്ങളും ഉണ്ട്.

∙ഒട്ടകപ്പക്ഷികളുെട ആയുസ് 50 മുതൽ 75 വർഷം വരെയാണ്.

∙ഒട്ടകപ്പക്ഷിയുടെ മുട്ടയ്ക്ക് ഏതാണ്ട് 15 സെന്റീ മീറ്റർ വ്യാസവും ഒരു കിലോയിലധികം ഭാരവും കാണും. ആൺ പക്ഷി രാത്രിയിലും പെൺ പക്ഷി പകലും മുട്ടയ്ക്ക് അടയിരിക്കുന്നു. മുട്ട വിരിയുവാൻ ഏതാണ്ട് 40 ദിവസങ്ങളേറെ വേണം.