നവംമ്പർ ഒറ്റ നോട്ടത്തിൽ


1. സാഹിത്യരംഗത്തു സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം (അഞ്ചു ലക്ഷം രൂപ) കവിയും വിമർശകനും വിവർത്തകനുമായ കെ.സച്ചിദാനന്ദന്.

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി അജയ് ബിസാരിയയെ നിയമിച്ചു. 1987 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിങ് ഡയറക്ടറായി മുഹമ്മദ് ഹനീഷ് ചുമതലയേറ്റു.

ഫോർമുല വണ്ണിലെ ബ്രിട്ടിഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ സീസണിലെ ലോകചാമ്പ്യനായി. ഹാമിൽട്ടന്റെ ടീമായ മെഴ്സിഡീസിനാണ് തുടർച്ചയായ നാലാമത്തെ സീസണിലും കാർ നിർമാതാക്കളുടെ കിരീടം.

3. 2017–ലെ ജ്ഞാനപീഠ പുരസ്ക്കാരം ഹിന്ദി നോവലിസ്റ്റും കഥാകാരിയുമായ കൃഷ്ണാ സോബ്തിക്ക് . 11 ലക്ഷം രൂപ.

4. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായി മലയാളിയും ബ്രൂക്കിങ്സ് ഇന്ത്യയിലെ സീനിയർ ഫെലോയും ആയ ഷമീകാ രവിയെ നിയമിച്ചു.

5. ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ചൈനയെ കീഴടക്കി ഇന്ത്യ കിരീടം നേടി. അടുത്ത ലോകകപ്പിനുള്ള യോഗ്യതയും ലഭിച്ചു.

6. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ആന്റണി ഡൊമിനിക് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ് വിരമിച്ചിരുന്നു..

8. ഏഷ്യൻ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ (48 കിലോഗ്രാം വിഭാഗം) ഇന്ത്യയുടെ മേരികോമിന് സ്വർണം. . ദേശീയ സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ സൈന നെഹ്‌വാളിനും മലയാളി താരം എച്ച്.എസ്.പ്രണോയിക്കും കിരീടം. പി.വി.സിന്ധുവിനെ സൈനയും കിഡംബി ശ്രീകാന്തിനെ പ്രണോയിയും തോൽപിച്ചു.. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.കെ.ദിനേശനെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

9. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രാജസ്ഥാനിൽനിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

10. ഡോ. രാജൻ ഗുരുക്കൾ വൈസ് ചെയർമാനായും ഡോ. രാജൻ വർഗീസ് മെംബർ സെക്രട്ടറിയായും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടിപ്പിച്ചു. ദേബ്ജനി ഘോഷ്, നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസിന്റെ (നാസ്കോം) അടുത്ത പ്രസിഡന്റാകും. നാസ്കോം പ്രസിഡന്റാകുന്ന ആദ്യ വനിത.

11. ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ 116 പോയിന്റുകളോടെ കേരളം ഓവറോൾ ചാംപ്യന്മാരായി.

14. കെന്നത് ഐ. ജസ്റ്റർ ഇന്ത്യയിലെ യുഎസ് സ്ഥാനപതിയായി ചുമതലയേറ്റു.

15. പിണറായി വിജയൻ മന്ത്രിസഭയിൽ നിന്നു മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. ഗതാഗതം, മോട്ടോർ വാഹനം, ജലഗതാഗതം തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി എ.പത്മകുമാറും (സിപിഎം) അംഗമായി കെ.പി.ശങ്കരദാസും (സിപിഐ) ചുമതലയേറ്റു.

. ഇന്ത്യൻ നൊബേൽ എന്നറിയപ്പെടുന്ന ഇൻഫോസിസ് പ്രൈസ് (65 ലക്ഷം രൂപയും സ്വർണമെഡലും) ഷിക്കാഗോ സർവകലാശാലയിലെ കെമിസ്ട്രി പ്രഫസറായ മലയാളി ഡോ. യമുന കൃഷ്ണന്‍ ഉൾപ്പെടെ ആറുപേർക്ക്.

പ്രകൃതി ശ്രീവാസ്തവയെ വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കൺട്രി ഡയറക്ടറായി നിയമിച്ചു.

17. ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങൾക്കു രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ അംഗീകാരം. സാമ്പത്തിക നില പോസിറ്റീവ് ആണെന്നതിൽ നിന്നു ‘സുസ്ഥിര’മെന്ന നിലയിലേക്കാണ് പുരോഗതി രേഖപ്പെടുത്തിയത്.

സാന്ത്വന പരിചരണ രംഗത്തു പ്രവർത്തിക്കുന്ന ലോകത്തെ 30 പ്രഗത്ഭരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നു പാലിയം ഇന്ത്യയുടെ ചെയർമാൻ ഡോ.എം.ആർ.രാജഗോപാൽ.

18. ഇന്ത്യയുടെ മാനുഷി ഛില്ലർ ലോകസുന്ദരി. മിസ് ഇംഗ്ലണ്ട് സ്റ്റെഫാനി ഹിൽ ഫസ്റ്റ് റണ്ണറപ്പും മിസ് മെക്സിക്കോ ആൻഡ്രിയ മെസ സെക്കൻഡ് റണ്ണറപ്പുമായി.

ശ്രീലങ്കൻ യുദ്ധം പശ്ചാത്തലമാക്കി അനുക് അരുദ്പ്രകാശം എഴുതിയ നോവല്‍ ‘ദ് സ്റ്റോറി ഓഫ് എ ബ്രീഫ് മാരിയജി’ന് ഡിഎസ്‌സി ദക്ഷിണേഷ്യൻ സാഹിത്യ പുരസ്കാരം (16 ലക്ഷം രൂപ).

20. ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ‌ഹരിയാനയും (408 പോയിന്റ്) കേരള(400)വും ആദ്യ സ്ഥാനങ്ങളിൽ..

21. ഹേഗ് ആസ്ഥാനമായ രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജിയായി ഇന്ത്യയുടെ ദൽവീർ ഭണ്ഡാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒൻപതു വർഷം കൂടി ജഡ്ജിയായി തുടരാം.

24. എമേ​ഴ്‍സൻ നൻഗഗ്വ സിംബാബ്‌വെ പ്രസിഡന്റ് . 1980 മുതൽ അധികാരത്തിലിരുന്ന റോബർട്ട് മുഗാബെ രാജി വച്ചു.

26. ഏഷ്യൻ മാരത്തൺ ചാംപ്യൻഷിപ്പിൽ മലയാളി താരം ടി. ഗോപിക്കു സ്വർണം. ഏഷ്യൻ മാരത്തണിൽ സ്വർണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ.

വിരാട് കോഹ്‌ലിക്ക് അഞ്ചാം ഇരട്ടസെഞ്ചുറി 213

ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരിസിൽ പി.വി.സിന്ധുവിന് വെള്ളി.

27. എൻ.െക.സിങ് അധ്യക്ഷനായി പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ രൂപീകരിച്ചു.

ഏഷ്യൻ കബഡി ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു പുരുഷ, വനിതാ വിഭാഗങ്ങളില്‍ കിരീടം.

ഡെമി ലെയ് നെൽ പീറ്റേഴ്സ് (ദക്ഷിണാഫ്രിക്ക) വിശ്വസുന്ദരി. 28. ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്ഐ)യിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം ‘120 ബീറ്റ്സ് പെർ മിനിറ്റ്’ എന്ന ഫ്രഞ്ച് ചിത്രത്തിന്. റൊബാൻ കപ്പീല്യോയാണു സംവിധായകൻ. (40 ലക്ഷം രൂപ). മികച്ച നടിക്കുള്ള രജതമയൂരം ‘ടേക്ക് ഓഫി’ലെ അഭിനയത്തിന് പാർവതി കരസ്ഥമാക്കി ( 10 ലക്ഷം രൂപ). ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളി. ‘ടേക്ക് ഓഫി’നു പ്രത്യേക ജൂറി പുരസ്കാരം സംവിധായകൻ മഹേഷ് നാരായണൻ (15 ലക്ഷം രൂപ) ഏറ്റുവാങ്ങി. നയുവെൽ പെരെസ് ബിസ്കയർ (അർജന്റീന ) മികച്ച നടൻ. കനേഡിയൻ സംവിധായകൻ ആറ്റമി ഗോയനു ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം. അമിതാഭ് ബച്ചൻ ഇന്ത്യൻ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയർ. ചരക്ക്, സേവന നികുതി (ജിഎസ്ടി) അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ ചെയർമാന‍ായി ബദ്രി നാരായൻ ശർമയെ നിയമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ് ഖരോലയെ എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു.