ആധുനിക കേരളം

എസ്. സുധീഷ് ഷേണായ്

പതിനഞ്ചാം ശതകത്തിന്റെ അവസാനത്തിൽ കേരളത്തിലെത്തിയ പോർച്ചുഗീസുകാരുടെ പ്രധാന ലക്ഷ്യം കേരളത്തിലെ ആദ്യകാല വ്യാപാരികളായ അറബികൾ, ചൈനക്കാർ തുടങ്ങിയവരുടെ വ്യാപാരം അവസാനിപ്പിച്ച്, കുത്തക നേടിയെടുക്കുക എന്നതായിരുന്നു. 1498ൽ വാസ്കോഡഗാമ കോഴിക്കോട് വന്നിറങ്ങിയതു മുതൽ അറബിക്കച്ചവടക്കാരെ പുറത്താക്കുവാൻ അവർ സാമൂതിരിയോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആവശ്യം ചെവിക്കൊള്ളാതിരുന്ന സാമൂതിരിയുമായി ശത്രുരാജ്യമായ കൊച്ചിയിൽ താവളമുറപ്പിച്ചുകൊണ്ട് ഏറ്റുമുട്ടുകയും വിജയിക്കുകയും ചെയ്തു. എന്നാൽ 1665ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ കേരളത്തിൽനിന്നു തുരത്തി. ഡച്ചുകാരുടെ വിജയവും ശാശ്വതമായിരുന്നില്ല. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ 1741ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുശക്തിയെ നാമാവശേഷമാക്കി. കർണാട്ടിക് യുദ്ധങ്ങളിൽ ഫ്രഞ്ചുകാരെക്കൂടി പരാജയപ്പെടുത്തുവാനായതോടെ ദക്ഷിണേന്ത്യയിൽ ബ്രിട്ടിഷുകാർ വ്യബ്രിട്ടിഷ് കാലത്തെ സാംസ്കാരിക മുന്നേറ്റത്തിലൂടെ ഒന്നു കണ്ണോടിച്ചാലോ?
∙ യൂറോപ്യൻ ആഗമനത്തോടെ കടന്നുവന്ന അച്ചടിവിദ്യ പ്രയോജനപ്പെടുത്തിയത് ജസ്യൂട്ട് മിഷനറിമാരാണ്.
∙ ഡോ. ആഞ്ചലോസ് ഫ്രാൻസിസ് ആദ്യ വ്യാകരണ ഗ്രന്ഥം തയാറാക്കി
∙ മലയാളത്തിലുള്ള ആദ്യ നിഘണ്ടു രൂപപ്പെ‌ടുത്തിയത് അർണോസ് പാതിരിയാണ്.
∙ മലയാളത്തിൽ അച്ചടിച്ച ആദ്യ സമ്പൂർണ ഗ്രന്ഥമാണ്സംക്ഷേപ വേദാർഥം.
∙ ബെഞ്ചമിൻ ബെയ്‌ലി ആണ് ഇംഗ്ലിഷ്– മലയാളം നിഘണ്ടു പ്രസിദ്ധപ്പെടുത്തിയത്.
∙ ഡോ. ഹെർമൻ ഗുണ്ടർട്ടാണ് മലയാളം – ഇംഗ്ലിഷ് നിഘണ്ടു രൂപകൽപന ചെയ്തത്.കൂടാതെ ഇദ്ദേഹം പ്രസിദ്ധീകരിച്ച രാജ്യസമാചാരം, പശ്ചിമോദയം ഇവയാണ് മലയാളത്തിലെ ആദ്യ പത്രങ്ങ്. കൂടാതെ ഇദ്ദേഹം പ്രസിദ്ധീകരിച്ച രാജ്യസമാചാരം, പശ്ചിമോദയം ഇവയാണ് മലയാളത്തിലെ ആദ്യ പത്രങ്ങൾ.‍