വിദ്യാഭ്യാസവും മിഷനറിമാരും

സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന് കേരളത്തിൽ തുടക്കം കുറിച്ചത് മിഷനറിമാരാണ്. തിരുവിതാംകൂർ കേന്ദ്രമാക്കി പ്രവർത്തിച്ച ലണ്ടൻ മിഷൻ സൊസൈറ്റി (എൽഎംഎസ്), കൊച്ചിയിലും തിരുവിതാംകൂറിലും കേന്ദ്രീകരിച്ച ചർച്ച് മിഷൻ സൊസൈറ്റി (സിഎംഎസ്) മലബാറിൽ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കിയ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (ബിഇഎം) ഇവയാണ് കേരളത്തിലെ പ്രധാന മിഷനറി സംഘങ്ങൾ.

ബ്രിട്ടിഷുകാരുടെ വരവോടെ കേരളത്തിലുണ്ടായ പ്രധാന മാറ്റങ്ങൾ
മിഷനറിമാരുടെ സ്വാധീനം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ നാട്ടുരാജാക്കന്മാരെ പ്രചോദിപ്പിച്ചു
∙ 1817ൽ ഗൗരീ പാർവതീഭായ് പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി വിളംബരം പുറപ്പെടുവിച്ചു
∙ ജാതിയടിസ്ഥാനത്തിലുള്ള വിചാരണയ്ക്കും, ശിക്ഷയ്ക്കും പകരം കുറ്റത്തിന്റെ സ്വാഭാവത്തിനനുസരിച്ചുള്ള ഏകീകൃത ശിക്ഷ നടപ്പിലാക്കി
∙ വിവിധ സ്ഥലങ്ങളിൽ വിചാരണക്കോടതികൾ സ്ഥാപിച്ചു
∙ പരമ്പരാഗത ചികിത്സയുടെ സ്ഥാനത്ത് അലോപ്പതി ചികിത്സാരീതി പ്രചാരം നേടി
∙ ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ യുവാക്കളുടെ പ്രയത്നഫലമായി, ‘മക്കത്തായത്തിന്’ അനുകൂലമായ നിയമങ്ങൾ വന്നു
∙ സ്വത്തിന്മേൽ എല്ലാ അംഗങ്ങൾക്കും അവകാശം ലഭിക്കുവാനും കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ചയ്ക്കും ഇതു കാരണമായി. ഇപ്രകാരം ബ്രിട്ടിഷ് ചൂഷണത്തിനിടയിലും കേരളീയ സമൂഹത്തിന്റെ ആധുനികീകരണത്തിന്, ഈ പരിഷ്കാരങ്ങൾ വഴിവച്ചു.