പഠിപ്പുര ചൊവ്വയിലേയ്ക്ക് ; നിങ്ങൾക്കും പോകണോ?, Mars Exploration, Padhippura, Manorama Online

പഠിപ്പുര ചൊവ്വയിലേയ്ക്ക് ; നിങ്ങൾക്കും പോകണോ?

ചൊവ്വയിലേയ്ക്ക് മനുഷ്യരെ അയയ്ക്കാൻ തയ്യാറെടുക്കുകയാണ് നാസ.അതിനു മുൻപുതന്നെ നമുക്ക് അങ്ങോട്ട് ‘പറക്കാൻ’ ഒരവസരം വന്നിരിക്കുകയാണ്. ചൊവ്വയിൽ ജീവനുണ്ടോയെന്നറിയാനും മണ്ണിന്റെ ഘടനയുമെല്ലാം പഠിക്കാൻ മാർസ് 2020 എന്ന പേടകത്തെ അടുത്ത വർഷം ജൂലൈയിൽ അയയ്ക്കും. ചൊവ്വയിലെ പല ഭാഗവും തുളച്ച് മണ്ണും പാറയുമെല്ലാം നിശ്ചിത ഇടങ്ങളിൽ ശേഖരിക്കലാണ് പേടകത്തിലെ റോബട്ടിന്റെ പ്രധാന ജോലി. ഇതു പിന്നീട് ഭൂമിയിൽ നിന്നെത്തുന്ന മറ്റൊരു പേടകം ശേഖരിച്ച് ഇവിടെയെത്തിക്കും. മാർസ് 2020നൊപ്പം ‘യാത്ര’ പോകാന്‍ നിങ്ങൾക്കും അവസരമുണ്ട്.
അതിനായി ക്യുആർ കോഡ് സ്കാൻ ചെയ്യുക. പേരും രാജ്യത്തിന്റെ പേരും പിൻകോഡും ഇമെയിലും നൽകുക. സെക്കൻഡുകൾക്കകം ചൊവ്വയിലേക്കുള്ള ‘ബോർഡിങ് പാസ്’ ലഭിക്കും. ഒരു ഇത്തിരിക്കുഞ്ഞൻ സിലിക്കൺ ചിപ്പിലായിരിക്കും നിങ്ങളുടെ പേര് ചൊവ്വയിലെത്തുക. 2018ൽ മാർസ് ഇൻസൈറ്റ് ലാൻഡറിലും ‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിലേക്ക് അയച്ച ഒസിരിസ്–റെക്സ് പേടകത്തിലും നാസ പൊതുജനങ്ങളുടെ പേര് ചേർത്ത് അയച്ചിരുന്നു. ഇത്തവണ കോടിക്കണക്കിനു പേരു ചേര്‍ക്കാനുള്ള അവസരമുണ്ട്. ഇതുവരെ 66ലക്ഷം ആളുകൾ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. അപ്പോൾ പോവുകയല്ലേ ചൊവ്വയിലേക്ക്...?