793 കാരറ്റ് ആയിരുന്ന ആ കോഹിനൂർ രത്നം ഇപ്പോൾ വെറും 105 കാരറ്റ്!,   Kohinoor diamond, Queen Elizabeth, Manorama Online

793 കാരറ്റ് ആയിരുന്ന ആ കോഹിനൂർ രത്നം ഇപ്പോൾ വെറും 105 കാരറ്റ്!

∙1953 ലാണ് കോഹിനൂർ രത്നത്തിൽ ഇന്ത്യ ആദ്യമായി അവകാശം ഉന്നയിച്ചത്. ബ്രിട്ടൻ അതു തള്ളി.

∙ആന്ധ്ര പ്രദേശിലെ ഗോൽക്കോണ്ടയിൽ നിന്നാണ് കോഹിനൂർ രത്നം ഖനനം ചെയ്ത് എടുത്തത്. പഴക്കം സംബന്ധിച്ച് തർക്കമുണ്ട്.

∙കോഹിനൂർ രത്നത്തെ പരാമർശിക്കുന്ന ഏറ്റവും പഴയ ലിഖിതം കണ്ടെത്തിയിട്ടുള്ളത് 1306ലേതാണ്

∙കോഹിനൂർ എന്നാൽ പ്രകാശത്തിന്റെ പർവതം എന്നാണ് അർഥം

∙രണ്ടാം സിഖ് യുദ്ധത്തിൽ പരാജയപ്പെട്ട പഞ്ചാബിലെ അവസാനത്തെ സിഖ് രാജാവായ ദുലീപ് സിങ്ങിൽ നിന്ന് 1850ലാണ് കോഹിനൂർ രത്നം ബ്രിട്ടന്റെ കൈവശം എത്തുന്നത്.

∙ആദ്യകാലത്ത് 793 കാരറ്റ് ആയിരുന്നു കോഹിനൂർ രത്നത്തിന്റെ മാറ്റ്.

∙കാലാകാലങ്ങളിൽ രാകി മിനുക്കി ഇപ്പോഴത്തെ മാറ്റ് 105 കാരറ്റ് മാത്രം.

∙1937ൽ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിൽ കോഹിനൂർ രത്നം സ്ഥാനം പിടിച്ചു.