ബ്രിട്ടിഷുകാർക്കെതിരെയുള്ള ആദ്യകാല ചെറുത്തു നിൽപുകൾഅഞ്ചുതെങ്ങ് കലാപം (1697)
∙ സംഘടിതമല്ലെങ്കിലും ആദ്യ കലാപം
∙ അഞ്ചുതെങ്ങിൽ ബ്രിട്ടിഷുകാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ
∙ കുപിതരായ നാട്ടുകാർ അഞ്ചുതെങ്ങിലെ ഫാക്ടറി ആക്രമിച്ചു

പഴശ്ശി കലാപങ്ങൾ
(1793 – 1805) ∙ മലബാറിലെ കോട്ടയം രാജാവായിരുന്നു കേരളവർമ പഴശ്ശിരാജാ
∙ ഇംഗ്ലിഷ് – ടിപ്പു യുദ്ധത്തിൽ പഴശ്ശിരാജാ ബ്രിട്ടീഷുകാരോടൊപ്പമായിരുന്നു
∙ ബ്രിട്ടിഷുകാരുടെ നെറികേടിനെതിരെ വിവിധ വിഭാഗം ജനങ്ങളെ സംഘടിപ്പിച്ച് പോരാടി
∙ കേണൽ ആർതർ വെല്ലസ്ലി, കലക്ടറായി നിയമിതനായ തോമസ് ഹാർവി ബാബർ തുടങ്ങിയവർ അദ്ദേഹത്തിനെതിരെ കരുക്കൾ നീക്കി
∙ 1805ൽ പുൽപ്പള്ളിയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ പഴശ്ശിരാജ വീരചരമം പ്രാപിച്ചു

മാപ്പിള കലാപങ്ങൾ‌
∙ മലബാറിൽ സംഭവിച്ചു
∙ കർഷകരുടെ അസംതൃപ്തി മുഖ്യ കാരണം

വേലുത്തമ്പിയും പാലിയത്തച്ചനും

∙ യഥാക്രമം തിരുവിതാംകൂർ, കൊച്ചി ദിവാന്മാർ
∙ തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളിലെ ബ്രിട്ടിഷ് ഇടപെടൽ തമ്പിയെ പ്രകോപിപ്പിച്ചു
∙ തുടർന്ന് 1808ൽ മെക്കാളെയുടെ സൈനികത്താവളം തിരുവിതാംകൂർ – കൊച്ചി സംയുക്ത സൈന്യം ആക്രമിച്ചു
∙ 1809ൽ വൈദേശിക ഭരണത്തിനെതിരെയുള്ള ആഹ്വാനവുമായി തമ്പിയുടെ കുണ്ടറ വിളംബരം
∙ തുടർന്ന് ശത്രുക്കൾക്കു പിടി

വ്യവസായം വളരുന്നു
തേയില ഫാക്ടറികൾ, കാപ്പിക്കുരു സംസ്കരണ ഫാക്ടറികൾപ്രധാനപ്പെട്ടവ
∙ മർഡോക് ബ്രൗൺ
∙ കണ്ണൻ ദേവൻ
∙ മലയാളം പ്ലാന്റേഷൻ
ആലപ്പുഴ
∙ വെളിച്ചെണ്ണ
∙ കയർ
കണ്ണൂർ,
കോഴിക്കോട്
∙ കൈത്തറി
കൊല്ലം
കശുവണ്ടി
തിരുവിതാംകൂറിലും കൊച്ചിയിലുമായി 1950 ആയപ്പോൾ ആധുനിക വ്യവസായങ്ങൾ സ്ഥാപിക്കപ്പെട്ടു. പള്ളിവാസൽ വൈദ്യുത നിലയ സ്ഥാപനമാണ് ഇവയുടെ വളർച്ച ത്വരിതപ്പെടുത്തിയത്. പുനലൂർ പേപ്പർ മിൽ, കളമശേരി ഫാക്ട്, കുണ്ടറ സിറാമിക്സ് തുടങ്ങിയവയെല്ലാം ഇക്കാലത്തു സ്ഥാപിക്കപ്പെട്ടവയാണ്.

കേരളം ലോക കമ്പോളത്തിൻറെ ഭാഗമായെങ്കിലും....
സ്വയം പര്യാപ്തമായിരുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ബ്രിട്ടീഷുകാർ തകർത്തത്, അസംസ്കൃത പദാർഥങ്ങൾ കൈക്കലാക്കിയും അവരുൽപാദിപ്പിച്ച സാധനങ്ങൾ ഉയർന്ന വിലയ്ക്ക് വിറ്റുകൊണ്ടുമാണ്. എങ്കിലും വ്യാപാരം സുഗമമാക്കുവാൻ അവർ
∙ ഏകീകൃത നാണയ – അളവുതൂക്ക വ്യവസ്ഥകൾ നടപ്പാക്കി
∙ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തി
∙ തുറമുഖ വികസനത്തിലൂടെ ചരക്കുഗതാഗതം സുഗമമാക്കി

പണ്ടാരപ്പാട്ട വിളംബരം
തിരുവിതാംകൂറിൽ മാർത്താണ്ഡ വർമയുടെ വരവോടെ മാടമ്പിമാരുടെ ഭൂമിയെല്ലാം സർക്കാർവക എന്നർഥം വരുന്ന ‘പണ്ടാരവക’ ഭൂമിയായി മാറി. ഇവിടെ കൃഷി ചെയ്തിരുന്ന കുടിയാന്മാർക്ക് ഈ ഭൂമി സ്വന്തമായി നൽകിക്കൊണ്ടുള്ള രാജകീയ വിളംബരമായിരുന്നു 1865ലെ പണ്ടാരപ്പാട്ട വിളംബരം

കാർഷികമേഖല വാണിജ്യാധിഷ്ഠിതമായത് എങ്ങനെ?
കമ്പോളം ലാക്കാക്കിയുള്ള കൃഷിമൂലം സംഭവിച്ച കാര്യങ്ങൾ വിശകലനം ചെയ്തു നോക്കാം
∙ നെല്ലിനു പകരം തെങ്ങുകൃഷി
∙ തുടർന്നു ഭക്ഷ്യക്ഷാമമുണ്ടായപ്പോൾ മരച്ചീനി കൃഷി
∙ മലയോരങ്ങൾ വാണിജ്യ വിളകളുടെ കേന്ദ്രങ്ങൾ
∙ വനഭൂമി ബ്രിട്ടീഷുകാർക്കു പതിച്ചുനൽകി
∙ തോട്ടകൃഷി പ്രോത്സാഹനം
∙ ഒടുവിൽ പരമ്പരാഗത കൃഷി വാണിജ്യ വിളകൾക്കു വഴിമാറി