ഗാന്ധിജിയും നെഹ്റുവും കണ്ടുമുട്ടുന്നു

1906 : ലക്നൗ കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിജിയും നെഹ്റുവും കണ്ടുമുട്ടുന്നു

കൂടിക്കാഴ്ചയെക്കുറിച്ചു ജവാഹർ പിന്നീട് എഴുതി:

"അതിശക്തമായ വിദ്യുത്പ്രവാഹം പോലെയായിരുന്നു അദ്ദേഹം. ഇരുട്ടിനെ തുരത്തിയോടിക്കുന്ന, കണ്ണിലെ പാടകളെ തുടച്ചുനീക്കുന്ന പ്രകാശ പ്രവാഹം അദ്ദേഹത്തിൽ കാണായി. ചുഴലിക്കാറ്റുപോലെ എല്ലാ മുൻവിധികളെയും ഇളക്കിമറിക്കുന്ന ആ വ്യക്തിപ്രഭാവം ഞാൻ തിരിച്ചറിഞ്ഞു. ആ ശക്തി അദ്ദേഹത്തിനു ലഭിച്ചതു നേതൃത്വത്തിന്റെ മുകൾപ്പരപ്പിൽ നിന്നല്ല, ദശലക്ഷക്കണക്കായ ഇന്ത്യൻ ജനതയുടെ ആത്മാവിൽ നിന്നാണ്."

1916 ൽ ജവാഹർലാൽ കമലയെ വിവാഹം കഴിച്ചു

1917 നവംമ്പർ –ജവാഹർലാലിനും കമലയ്ക്കും മകൾ ജനിച്ചു– ഇന്ദിര

ദേശീയ പ്രക്ഷോഭത്തിൽ നെഹ്റുവിനു കൂട്ടായി കമലയുമുണ്ടായിരുന്നു. വാനരസേന എന്ന പേരിൽ കുട്ടികളുടെ സംഘടന രൂപീകരിച്ച് ഇന്ദിരയും സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി.

ജവാഹർലാൽ നെഹ്റു ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സജീവമായി. ദേശീയ നേതാവായി അദ്ദേഹം വളർന്നു.

1929 കോൺഗ്രസിൻറെ ലാഹോർ സമ്മേളനം

നെഹ്റു കോൺഗ്രസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. ആ സമ്മേളനത്തിലാണ് ജവാഹർലാൽ നെഹ്റു പൂർണസ്വരാജ് പ്രമേയം അവതരിപ്പിച്ചത്.

1930 ജനുവരി 26 ലഹോറിലെ രബി നദിക്കരയിൽ നെഹ്റു ആദ്യമായി ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തി. ചരിത്രപ്രധാനമായിരുന്നു ആ ദിനം. സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമായി. നിസ്സഹകരണ പ്രസ്ഥാനത്തിലും സിവിൽ ആജ്ഞാലംഘനത്തിലും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലും നെഹ്റു ഗാന്ധിജിക്കൊപ്പം സജീവമായിരുന്നു.

ജയിൽ വാസവും സമരങ്ങളും നെഹ്റുവിനെ കരുത്തനാക്കി. എന്നാൽ അമ്മയുടേയും (1938) കമലയുടേയും (1936) മരണങ്ങൾ അദ്ദേഹത്തെ തളർത്തി. രാജ്യത്തിൻറെ സ്വാതന്ത്യം വളരെ അടുത്താണഎന്ന ചിന്ത അദ്ദേഹത്തെ കർമനിരദനാക്കി . തുടർച്ചയായ ജനകീക പ്രക്ഷോപങ്ങളുടെ തീവത്ര ഇന്ത്യ വിടുന്നതിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു.

1946 സെപ്റ്റമ്പർ രണ്ട് ജവാഹർലാൽ നെഹ്റുവിൻറെ നേത‍ൃത്വത്തിൽ ഇടക്കാല മന്ത്രിസഭ അധികാരമേറ്റു.