ജനുവരി ഒറ്റനോട്ടത്തിൽ

1. രഞ്ജിട്രോഫി ക്രിക്കറ്റിൽ ഡൽഹിയെ പരാജയപ്പെടുത്തി വിദർഭ ആദ്യകിരീടം നേടി. ∙ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ഓഫ് കേരളയുടെ ചെയർമാനായി മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം നിയമിതനായി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ(കിഫ്ബി) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണ്.
2. സലിൽ പരേഖ് പുതിയ ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുംമാനേജിങ് ഡയറക്ടറും
∙‘റോ’ മുൻമേധാവി രജിന്ദർ ഖന്നയെ ഡപ്യൂട്ടി നാഷനൽ സെക്യൂരിറ്റി ഡ്വൈസർ (ഡപ്യൂട്ടി എൻഎസ്എ) ആയി നിയമിച്ചു.
∙പ്രഫ. ധീരേന്ദ്രപാൽ സിങ് യുജിസി ചെയർമാൻ.
3. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് (30,000 രൂപ) അയ്മനം ജോണിന്.
5. തപസ്യ കലാ–സാഹിത്യ വേദി സഞ്ജയൻ പുരസ്കാരം (50,000 രൂപ) പി. വൽസലയ്ക്ക്.
8. ദിലീപ് ആസ്ബെ, നാഷനൽ പേയ്മെന്റ്സ് കോർപറേഷന്റെ (എൻപിസിഐ) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും
∙ഗോൾഡൻ ഗ്ലോബ് അവാർഡുകൾ സമ്മാനിച്ചു. ഗാരി ഓൾഡ്മാൻ (മികച്ച നടൻ). ഫ്രാൻസെസ് മക്ഡോർമൻഡ് (മികച്ച നടി). മികച്ച ചലച്ചിത്രം: ത്രീ ബിൽബോർഡ്സ് ഔട്സൈഡ് എബ്ബിങ്, മിസോറി. സമഗ്ര സംഭാവനയ്ക്കുള്ള സെസിൽ ബി ഡെമിൽ പുരസ്കാരം അവതാരക ഓപ്ര വിൻഫ്രിക്ക്.
10. സ്കൂൾ കലോത്സവ കിരീടം 895 പോയിന്റോടെ കോഴിക്കോട് ജില്ല നേടി. പാലക്കാട് (893 പോയിന്റ്) രണ്ടാമത്.
11. വി.ജെ.മാത്യു കേരള മാരിടൈം ബോർഡിന്റെ ചെയർമാൻ
12. 2018ലെ ആദ്യ പിഎസ്എൽവി ദൗത്യം ‘സി–40’ വിജയിച്ചപ്പോൾ, ബഹിരാകാശത്തെത്തിയത് രാജ്യത്തിന്റെ നൂറാമത്തെ ഉപഗ്രഹം.
13. സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം (മൂന്നു ലക്ഷം രൂപ) ഗിരീഷ് കർണാടിന്.
14. ഐഎസ്ആർഒ അധ്യക്ഷനായി ഡോ. കെ.ശിവൻ നിയമിതനായി.
15. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആറുദിന സന്ദർശനത്തിന് ഇന്ത്യയിലെത്തി.
16. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ)യിലെ അസോഷ്യേറ്റ് പ്രഫ. ഡോ. ജയശങ്കർ ആർ.നായർക്ക് ഐബിഎം ഷെയേർഡ് യൂണിവേഴ്‌സിറ്റി റിസർച്അവാർഡ് (20 ലക്ഷം രൂപ).
18. ക്രോസ് വേഡ് സാഹിത്യ പുരസ്കാരം (മൂന്നുലക്ഷം രൂപ വീതം) സുഭാഷ് ചന്ദ്രനും ഇ.വി.ഫാത്തിമയ്ക്കും. സുധാ മൂർത്തിക്കാണു ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്.
∙ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ സർഗാരി സോബേഴ്സ് ട്രോഫിവിരാട് കോഹ്‌ലിക്ക്. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകസ്ഥാനവും കോഹ്‌ലിക്കാണ്.
19. സുദീപ് ലക്തകി ദേശീയ സുരക്ഷാസേന (എൻഎസ്ജി) യുടെ പുതിയ ഡയറക്ടർ ജനറൽ.
20. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ വളർച്ചയ്ക്കു നൽകുന്ന സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം (ഒന്നരലക്ഷം രൂപ) നർത്തക ദമ്പതികളായ വി.പി.ധനഞ്ജയനും ശാന്ത ധനഞ്ജയനും.
21. ഓം പ്രകാശ് റാവത്തിനെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായും അശോക് ലവാസയെ തിരഞ്ഞെടുപ്പു കമ്മിഷണറായും നിയമിച്ചു. സുനിൽ അറോറയാണു മറ്റൊരു കമ്മിഷണർ.
∙വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിന്റെ ബഷീർ അവാർഡ് (25000 രൂപ) കവിസെബാസ്റ്റ്യന്.
22. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (വിഎസ്എസ്‌സി) ഡയറക്ടർ ആയി എസ്.സോമനാഥിനെ നിയമിച്ചു.
23. മുൻ ഫിഫ ലോക ഫുട്ബോളർ ജോർജ് വിയ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്റ്.
24. സംസ്ഥാന സർക്കാരിന്റെ സമഗ്ര സംഭാവനയ്ക്കുള്ള അക്ഷയ ഊർജ പുരസ്കാരം (ഒരു ലക്ഷം രൂപ) ഡോ. ആർ.വി.ജി.മേനോന്.
∙പാലക്കാട് സ്വദേശി ശ്രീകുമാർ മേനോൻ അംഗോളയിലെ ഇന്ത്യൻ അംബാസഡർ.
25. മൂന്നുപേർക്കു പത്മവിഭൂഷണും ഒൻപതു പേർക്കു പത്മഭൂഷണും 73 പേർക്കുപത്മശ്രീയും പ്രഖ്യാപിച്ചു. പി.പരമേശ്വരൻ, ഇളയരാജ, ഗായകൻ ഗുലാം മുസ്തഫ ഖാൻ എന്നിവർക്കാണ് പത്മവിഭൂഷൺ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷൺ. ഡോ.എം. ആർ.രാജഗോപാൽ, ലക്ഷ്മിക്കുട്ടി എന്നീ മലയാളികൾക്ക് പത്മശ്രീ ലഭിച്ചു.
∙ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണർ.
26. ചരിത്രത്തിലാദ്യമായി പത്തു രാഷ്ട്രത്തലവന്മാർ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ അതിഥികളായി. ആസിയാൻ രാജ്യങ്ങളായ കംബോഡിയ, ഇന്തൊനീഷ്യ, ബ്രൂണെയ്, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പുർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ ഭരണാധികാരികൾ പങ്കെടുത്തു.
27. ഓസ്ട്രേലിയൻ ഓപ്പണിൽ റുമാനിയൻ താരം സിമോണ ഹാലെപ്പിനെ വീഴ്ത്തി ഡാനിഷ് താരം കരോളിൻ വോസ്നിയാക്കി ആദ്യ ഗ്രാൻസ്‌ലാം കിരീടം നേടി.
28. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് കിരീടം സ്വിസ് താരം റോജർ ഫെഡറർക്ക്. ഫൈനലിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ തോൽപിച്ചു.
∙ന്യൂപോർട്ട് ബീച്ച് ടൂർണമെന്റിൽ കിരീടം നേടിയ വെറ്ററൻ ഇന്ത്യൻ താരം ലിയാൻഡർ പെയ്സ് എടിപി ചാലഞ്ചർ ഡബിൾസിൽ 25 കിരീടങ്ങൾ തികച്ചു.
29. വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ്ഗോഖലെ ചുമതലയേറ്റു.
∙മികച്ച ആൽബം, സോങ് ഓഫ് ദി ഇയർ പുരസ്കാരവും ഉൾപ്പെടെ നാമനിർദേശം ലഭിച്ച ആറിനങ്ങളിലും ഗ്രാമി പുരസ്കാരം നേടിബ്രൂണോ മാർസ്. റാപ് ആൽബം, റാപ് പെർഫോമൻസ് ഉൾപ്പെടെഅഞ്ച് ഗ്രാമികൾ കെൻഡ്രിക് ലമാറിനു ലഭിച്ചു. അലിസ്യ കാറയാണ് മികച്ച പുതുമുഖതാരം.
31. നീലം കപൂര്‍ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഡയറക്ടർ ജനറൽ.

‘ഹലോ’ പറഞ്ഞ് കൊലയാളി തിമിംഗലം; അന്തംവിട്ട് ഗവേഷകർ!!