പത്താം ക്ലാസുകാർ ശ്രദ്ധിക്കുക; എ പ്ലസ് കിട്ടാന്‍ ഇത് അത്യാവശ്യം!

SSLC പരീക്ഷാ സഹായി (IT) - വി കെ നിസാർ

ഫെബ്രുവരി ആദ്യം നടക്കുന്ന മോഡല്‍ ഐടി പരീക്ഷ, തുടർന്നുവരുന്ന എസ്എസ്എല്‍സി ഐടി പരീക്ഷയുടെ ഒരു ശരിപ്പകര്‍പ്പായാണ് സാധാരണ കണ്ടുവരാറുള്ളത്. ഒരു മണിക്കൂര്‍ സുലഭമായ പരീക്ഷാസമയം. ശരിയായരീതിയില്‍ ഒരുങ്ങിവരുന്നവര്‍ക്ക് കമ്പ്യൂട്ടറിനുമുന്നിലിരുന്ന് പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് യാതൊരു ടെന്‍ഷനുമില്ലാതെ ചെയ്തുതീര്‍ക്കാവുന്ന ആയാസരഹിത പരീക്ഷ. തിയറി പരീക്ഷ കമ്പ്യൂട്ടര്‍ തന്നെ മാര്‍ക്കിടുമ്പോള്‍, ഇന്‍വിജിലേറ്ററായി വരുന്ന അധ്യാപിക പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വിലയിരുത്തി മാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തും. അമ്പതില്‍, ബാക്കി മാര്‍ക്ക് നിങ്ങളുടെ തുടര്‍മൂല്യനിര്‍ണയവും പ്രാക്ടിക്കല്‍ വര്‍ക്ക്ബുക്കും പങ്കിട്ട് നേരത്തെതന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകും. (താഴെയുള്ള പട്ടിക ശ്രദ്ധിക്കുക.)

സ്‌കോര്‍ വിന്യാസം
തിയറി പരീക്ഷ (Theory) 10
പ്രായോഗിക പരീക്ഷ (Practical) – 7 മാര്‍ക്ക് വീതം 4 എണ്ണം 28
പ്രായോഗിക വര്‍ക്ക് ബുക്ക് (Practical Workbook) 2
തുടര്‍മൂല്യനിര്‍ണയം (Continuous Evaluation) 10
ആകെ 50

തിയറി പരീക്ഷ
തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്നും ശരിയായ ഒന്ന് തെരഞ്ഞെടുക്കുന്നത് (10x1/2) 5 സ്‌കോര്‍ തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്നും ശരിയായ രണ്ടെണ്ണം തെരഞ്ഞെടുക്കുന്നത് (5x1) - 5 സ്‌കോര്‍

സമാശ്വാസ സമയം (Cool off time) എന്നത് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍ രേഖപ്പെടുത്തുന്നതുമുതല്‍ ടാബ് ക്ലിക്ക്ചെയ്ത് പരീക്ഷ തുടങ്ങുന്നതുവരെയാണ്. ഒട്ടും ധൃതികൂട്ടാതെ നിര്‍ദ്ദേശങ്ങളെല്ലാം വായിച്ചു ബോധ്യപ്പെട്ടശേഷം മാത്രം പരീക്ഷ ആരംഭിച്ചാല്‍ മതി.

പാഠപുസ്തകത്തിലെ വിവിധ യൂണിറ്റുകളില്‍ പ്രതിപാദിച്ചിട്ടുള്ള വസ്തുതകളില്‍ നിന്നുമാത്രമെ സാധാരണഗതിയില്‍ തിയറി ചോദ്യങ്ങള്‍ ഉണ്ടാകാറുള്ളൂ. അതുകൊണ്ട്, എല്ലാ യൂണിറ്റുകളും നന്നായി വായിക്കുകയും പ്രധാനമെന്നുതോന്നുന്നവ കുറിച്ചെടുത്ത് ആവര്‍ത്തിച്ച് പഠിക്കുകയും ചെയ്യേണ്ടത് എ പ്ലസ് കിട്ടാന്‍ അത്യാവശ്യം. (തിയറി ഒഴിച്ചുള്ള ബാക്കി 40മാര്‍ക്ക് മുഴുവനും ലഭിച്ചാലും തിയറിയില്‍ പകുതിമാര്‍ക്കെങ്കിലും സ്കോര്‍ചെയ്താലേ, എ പ്ലസ് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നോര്‍ക്കണം.)

തിയറി പരീക്ഷയുടെ ഒരു നിശ്ചിതശതമാനം മാതൃകാ ചോദ്യങ്ങള്‍ സാധാരണഗതിയില്‍ ജനുവരിമാസം പകുതിയോടെ, ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.kite.kerala.gov.in) പ്രതീക്ഷിക്കാം. അവ പകര്‍ത്തിയെടുത്ത് പഠിച്ചുവെക്കുന്നത് ഉറപ്പായും ഗുണംചെയ്യും. പരീക്ഷക്കിടയില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന നിര്‍ദ്ദേശങ്ങളെല്ലാം വായിച്ചുനോക്കിയശേഷമേ അനുസൃതമായ ടാബുകളില്‍ ക്ലിക്കുചെയ്ത് മുന്നോട്ടുപോകാവൂ. (ഉദാഹരണത്തിന്, ഒരു തിയറിചോദ്യം ചെയ്യുവാന്‍ വിട്ടുപോയി എന്നു കരുതുക. പരീക്ഷ അവസാനിപ്പിച്ച് പ്രാക്ടിക്കല്‍ഭാഗത്തേക്ക് കടക്കുവാന്‍ ശ്രമിക്കുമ്പോള്‍, വിട്ടുപോയകാര്യം കമ്പ്യൂട്ടര്‍ നമ്മെ ഓര്‍മിപ്പിക്കും.)

തുടര്‍മൂല്യനിര്‍ണയം
ഈയൊരു വര്‍ഷം മുഴുവന്‍ കൂട്ടുകാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, വിവിധ സൂചകങ്ങളെ അടിസ്ഥാനമാക്കി അധ്യാപിക രേഖപ്പെടുത്തിവയ്ക്കുന്ന സ്കോറാണിത്. കമ്പ്യൂട്ടര്‍ലാബിലും പുറത്തും നിങ്ങളുടെ ഐസിടി മികവുകളെ തുടര്‍മൂല്യനിര്‍ണയം നടത്തുകയും, പരമാവധി 10മാര്‍ക്കിലൊതുക്കി പരീക്ഷാഭവന്‍ തയാറാക്കിയ Iexamഎന്ന പ്രത്യേക ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ വഴി അയക്കുകയും ചെയ്യുന്നു.

വര്‍ക്ക്ബുക്
പ്രാക്ടിക്കല്‍ വര്‍ക്ക്ഷീറ്റുകളടങ്ങിയ വര്‍ക്ക്ബുക്ക് അധ്യാപിക സാക്ഷ്യപ്പെടുത്തിയത് ഇന്‍വിജിലേറ്റര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുവേണം, പരീക്ഷക്കായി പ്രവേശിക്കാന്‍. മോഡല്‍ പരീക്ഷാ സമയത്തുതന്നെ വര്‍ക്ക് ബുക് സമഗ്രമാക്കി, വൃത്തിയായി പൊതിഞ്ഞ് തയാറാക്കി വച്ചോളൂ.

സമാശ്വാസ സമയം (Cool off time) എന്നത് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍ രേഖപ്പെടുത്തുന്നതുമുതല്‍ ടാബ് ക്ലിക്ക്ചെയ്ത് പരീക്ഷ തുടങ്ങുന്നതുവരെയാണ്. ഒട്ടും ധൃതികൂട്ടാതെ നിര്‍ദ്ദേശങ്ങളെല്ലാം വായിച്ചു ബോധ്യപ്പെട്ടശേഷം മാത്രം പരീക്ഷ ആരംഭിച്ചാല്‍ മതി.

പാഠപുസ്തകത്തിലെ വിവിധ യൂണിറ്റുകളില്‍ പ്രതിപാദിച്ചിട്ടുള്ള വസ്തുതകളില്‍ നിന്നുമാത്രമെ സാധാരണഗതിയില്‍ തിയറി ചോദ്യങ്ങള്‍ ഉണ്ടാകാറുള്ളൂ. അതുകൊണ്ട്, എല്ലാ യൂണിറ്റുകളും നന്നായി വായിക്കുകയും പ്രധാനമെന്നുതോന്നുന്നവ കുറിച്ചെടുത്ത് ആവര്‍ത്തിച്ച് പഠിക്കുകയും ചെയ്യേണ്ടത് എ പ്ലസ് കിട്ടാന്‍ അത്യാവശ്യം. (തിയറി ഒഴിച്ചുള്ള ബാക്കി 40മാര്‍ക്ക് മുഴുവനും ലഭിച്ചാലും തിയറിയില്‍ പകുതിമാര്‍ക്കെങ്കിലും സ്കോര്‍ചെയ്താലേ, എ പ്ലസ് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നോര്‍ക്കണം.)

തിയറി പരീക്ഷയുടെ ഒരു നിശ്ചിതശതമാനം മാതൃകാ ചോദ്യങ്ങള്‍ സാധാരണഗതിയില്‍ ജനുവരിമാസം പകുതിയോടെ, ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.kite.kerala.gov.in) പ്രതീക്ഷിക്കാം. അവ പകര്‍ത്തിയെടുത്ത് പഠിച്ചുവെക്കുന്നത് ഉറപ്പായും ഗുണംചെയ്യും. പരീക്ഷക്കിടയില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന നിര്‍ദ്ദേശങ്ങളെല്ലാം വായിച്ചുനോക്കിയശേഷമേ അനുസൃതമായ ടാബുകളില്‍ ക്ലിക്കുചെയ്ത് മുന്നോട്ടുപോകാവൂ. (ഉദാഹരണത്തിന്, ഒരു തിയറിചോദ്യം ചെയ്യുവാന്‍ വിട്ടുപോയി എന്നു കരുതുക. പരീക്ഷ അവസാനിപ്പിച്ച് പ്രാക്ടിക്കല്‍ഭാഗത്തേക്ക് കടക്കുവാന്‍ ശ്രമിക്കുമ്പോള്‍, വിട്ടുപോയകാര്യം കമ്പ്യൂട്ടര്‍ നമ്മെ ഓര്‍മിപ്പിക്കും.)

(വിവിധ യൂണിറ്റുകളിലെ തിയറി - പ്രാക്ടിക്കല്‍ സംബന്ധമായി ശ്രദ്ധിക്കേണ്ട പ്രധാന സൂചകങ്ങളുള്‍പ്പെടുത്തിയ ഭാഗങ്ങള്‍ വരും ലക്കങ്ങളില്‍ നല്‍കാം.)