വെള്ളം കുടിക്കുന്നത് മൂക്കിലൂടെ, പല്ലുകൾക്കു പകരം ശക്തിയുള്ള ചുണ്ടുകൾ!,  Tortoise, Fact, Manorama Online

വെള്ളം കുടിക്കുന്നത് മൂക്കിലൂടെ, പല്ലുകൾക്കു പകരം ശക്തിയുള്ള ചുണ്ടുകൾ!

∙പരസ്പര ബന്ധിതമായ 60 അസ്ഥികൾ കൊണ്ടാണ് ആമയുടെ പുറന്തോട് നിർമിച്ചിരിക്കുന്നത്.

∙സാധാരണ 90–150 വർഷമാണ് ആമയുടെ ശരാശരി ആയുസ്

∙ആമകൾ വെള്ളം കുടിക്കുന്നത് മൂക്കിലൂടെയാണ്

∙ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആമ അദ്വൈത മരിച്ചത് 255–ാം വയസിൽ 2006ൽ. ജനനം 1750ൽ എന്നു ഗവേഷകർ പറയുന്നു. ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്

∙ആൺ ആമകളേക്കാൾ പെൺ ആമകൾക്ക് വലുപ്പം കൂടുതൽ ആണ്.

∙5 അടി നീളമുള്ള ആമകൾ ഉണ്ട്

∙ആമകൾക്ക് പല്ലുകൾ ഇല്ല. പകരം ശക്തിയേറിയ ചുണ്ടുകളുണ്ട്.

∙ആമ സസ്യഭുക്കാണ്. പുല്ല്, പൂക്കൾ, പഴങ്ങൾ എന്നിവയാണ് ആഹാരം.

∙ആമകൾ ജീവിതകാലം മുഴുവൻ വളർന്ന് കൊണ്ടിരിക്കും.