അണക്കെട്ട് 10 കാര്യങ്ങൾ

അണക്കെട്ട്(dam)

നദികളുടെ സ്വാഭാവിക ഒഴുക്കു തടഞ്ഞ് കോൺക്രീറ്റ് കൊണ്ട് നിർമിക്കുന്ന വലിയ കെട്ട്.

പവർഹൗസ്

ഡാമുകളിലെ വെള്ളം എത്തിച്ച് ജലചക്രം (turbine) കറക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്‌ഥലം.

ടണൽ

മലമുകളിലെ ഡാമുകളിൽ നിന്നുള്ള വെള്ളം ശക്‌തിയോടെ താഴേക്ക് കൊണ്ടുവന്ന് പവർഹൗസിലെ ജലചക്രങ്ങൾ കറക്കാൻ ഉപയോഗിക്കുന്ന വലിയ കുഴൽ.

ഗാലറി

ഡാമുകൾക്കുള്ളിൽ കയറിച്ചെന്ന് നിരീക്ഷണം നടത്താനുള്ള ഇടനാഴി.

ഹെഡ്

വെള്ളം കെട്ടിനിർത്തിയിരിക്കുന്ന ഉയരം. സംഭരിക്കുന്ന ഉയരം കൂടുന്നതനുസരിച്ച്, വെള്ളം ടണലിലൂടെ താഴേക്ക് ഒഴുകുന്നതിന്റെ ശക്തിയും കൂടും. അതനുസരിച്ച് ജലചക്രം കറങ്ങുന്നതിന്റെ വേഗം കൂടും. കറക്കത്തിന്റെ വേഗം കൂടുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവും കൂടും.

സ്‌പിൽവേ

ഷട്ടർ സ്ഥാപിക്കാത്ത അണക്കെട്ടുകളിൽ, നിശ്ചിത പരിധിയിൽ കൂടുതലായി എത്തുന്ന വെള്ളം ഒഴുക്കിക്കളയാനുള്ള ചാലുകൾ.

ഷട്ടർ, ഗേറ്റ്

ഡാം തുറന്ന് പുറത്തേക്കു വെള്ളം വിടുന്ന വാതിൽ.

പവർ ടണൽ

ഡാമിലെ വെള്ളം പവർ ഹൗസിലേക്ക് കൊണ്ടുപോകുന്ന കുഴലിന്റെ ആരംഭ ഭാഗത്തെ തുരങ്കം.

സംഭരണശേഷി

ഡാമിൽ പരമാവധി ഉൾക്കൊള്ളാവുന്ന വെള്ളം.

എഫ്‌ആർഎൽ (ഫുൾ റിസർവോയർ ലെവൽ)

ഡാമിൽ ആകെ കൊള്ളുന്ന വെള്ളത്തിന്റെ, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം.