ഏപ്രിൽ 1 വിഡ്ഢികളുടെ ദിനമായതിങ്ങനെ!, History, April fools day, Padhippura, Manorama Online

ഏപ്രിൽ 1 വിഡ്ഢികളുടെ ദിനമായതിങ്ങനെ!

വി.എം.എ. ലത്തീഫ്

ഇന്നലെ ഏപ്രിൽ ഫൂളിനു കൂട്ടുകാരിൽ ആരൊക്കെ ഫൂൾ ആയി? മറ്റുള്ളവർക്കു മേൽ തമാശ കാണിക്കുകയെന്നതാണ് ഏപ്രിൽ 1 ന്റെ പ്രത്യേകത. അയൽക്കാരെയോ സ്നേഹിതരെയോ നടന്നിട്ടില്ലാത്ത കാര്യങ്ങൾ ഗൗരവപൂർവം പറഞ്ഞു പറ്റിക്കുക. ഇല്ലാത്ത പാർട്ടികൾക്കു ക്ഷണിക്കുക,‘പറ്റിപ്പ് സമ്മാനങ്ങൾ’ കൊടുക്കുക... അങ്ങനെ എന്തെല്ലാം. ഏപ്രിൽ 1 വിഡ്ഢികളുടെ ദിനമായി ആചരിക്കുവാൻ തുടങ്ങിയതിന്റെ കാരണം എന്താണെന്നു നോക്കാം.

1564–നു ശേഷം ഫ്രാൻസിലാണ് ഇത് ആരംഭിച്ചതെന്നു കരുതുന്നു. 1564 നു മുൻപു യൂറോപ്പിലാകെ ഉപയോഗിച്ചിരുന്ന പൊതു കലണ്ടറിൽ പുതുവർഷാരംഭം ഏപ്രിൽ ഒന്നിനായിരുന്നു. പരസ്പരം സമ്മാനങ്ങൾ കൈമാറിയും വീടുകളിൽ സന്ദർശനം നടത്തിയും ജനങ്ങൾ പുതുവർഷദ ിനത്തിൽ ആഘോഷങ്ങൾ നടത്തിയിരുന്നു. 1564–ൽ ഫ്രാൻസിലെ ചാൾസ് ഒൻപതാമൻ രാജാവ് പുതുവർഷ ദിനം ഏപ്രിൽ 1 എന്നതു മാറ്റി ജനുവരി 1 എന്നാക്കി ഉത്തരവിട്ടു.

ഫ്രാൻസിലെ ജനങ്ങളിൽ ഏറെപ്പേരും പുതുവർഷ ആരംഭം ജനുവരി 1 ആയി സ്വീകരിച്ചു കാര്യങ്ങൾ നടത്താൻ തുടങ്ങി. എന്നാൽ ചിലയാളുകൾ ഇതിനു തയാറായില്ല. ഏപ്രിൽ 1 പുതുവർഷ ദിനമായിത്തന്നെ കണക്കാക്കാൻ തുടങ്ങി. ഇങ്ങനെയിരിക്കെയാണ് ഏപ്രിൽ 1പുതുവർഷ ദിനമായി കണക്കാക്കുന്നവരെ കളിയാക്കാൻ അവരുടെ സുഹൃത്തുക്കളും അയൽക്കാരും തീരുമാനിച്ചു. അങ്ങനെ ഏപ്രിൽ 1 ന് സുഹൃത്തുക്കളും അയൽക്കാരും അവരുടെമേൽ സൂത്രങ്ങളും തമാശകളും ഒപ്പിക്കാൻ തുടങ്ങി. പിന്നീടാണ് ഏപ്രിൽ 1 വിഡ്ഢികളുടെ ദിനമായി ആചരിക്കാൻ തുടങ്ങിയത്.

Summary : History, April fools day