അർബുദത്തിന് നൂതന ജീൻ തെറപ്പി

അർബുദ ചികിൽസയിൽ പുതിയ പ്രതീക്ഷയാവുകയാണു CAR – T സെൽ തെറപ്പി എന്നറിയപ്പെടുന്ന ജീൻ ചികിൽസ. രോഗിയുടെ പ്രതിരോധകോശങ്ങളിൽ ജനിതക എൻജിനീയറിങ് നടത്തി രോഗത്തെ തുരത്തുന്ന രീതിയാണിത്. രോഗിയുടെ കോശങ്ങൾ നീക്കം ചെയ്ത് അതിൽ റീ എൻജിനീയറിങ് നടത്തും. ഇതേ കോശങ്ങൾ ശരീരത്തിലേക്കു തിരികെ കടത്തും. നൊവാർട്ടിസ് കമ്പനിയാണ് ഇതു വികസിപ്പിച്ചെടുത്തത്.

കുട്ടികളിലുണ്ടാവുന്ന ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയിൽ രോഗിയുടെ ടി-സെല്ലുകൾ എന്ന പ്രതിരോധ കോശങ്ങൾ ഉപയോഗിച്ചുള്ള ചികിൽസാരീതിയും മുതിർന്നവരിലെ രക്താർബുദത്തിനു യെസ്കാർട്ട എന്ന ചികിൽസാരീതിയും യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ടേഷൻ അംഗീകരിച്ചിട്ടുണ്ട്.

അർബുദ ചികിൽസയിലെ വഴിത്തിരിവായ ഈ നേട്ടം രോഗികൾക്ക് ഏറെ ആശ്വാസം പകരും.