ക്യൂട്ടീടെ സൂപ്പർ‌ ഡാഡ്; ധോണിയെ ഡാൻസ് പഠിപ്പിച്ച് കുട്ടി സിവ

ധോണിയുടെ മകൾ സിവ ഒരു തരംഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ആരാധക്കരുടെ കാര്യത്തിൽ ഇനി അച്ഛനെ കവച്ചു വയ്ക്കുമോ എന്ന സംശയമാണ് എല്ലാവർക്കും. സിവ എന്ത് ചെയ്താലും അതങ്ങ് ഹിറ്റാകുക പതിവാണ്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ് ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്. സിവയുടെ വിശേഷങ്ങളറിയാൻ അരാധകർക്കേറെ ഇഷ്ടവുമാണ്.

ഇത്തവണ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ധോണിയെ ഡാൻസ് പഠിപ്പിക്കുയാണ് സിവ. മകൾ കാണിച്ചു കൊടുക്കുന്ന സ്റ്റെപ്പുകൾ വള്ളി പുള്ളി വിടാതെ അനുകരിക്കുകയാണ് ഈ സൂപ്പർ ഡാഡ്. സിവക്കുട്ടിയുടെ കിടിലൻ സെറ്റുപ്പുകൾക്കൊപ്പം ധോണിക്കെത്താൻ സാധിക്കുന്നുണ്ടോ എന്നുപോലും തോന്നിപ്പോകും ഈ വിഡിയോ കണ്ടാൽ. ഈ വിഡിയോയോടു കൂടി ധോണിയേക്കാൾ ആരാധകരായിട്ടുണ്ടാകും ഈ കുട്ടി ഡാൻസ് മാസ്റ്റർക്ക്.

മകളുമൊത്തുള്ള മനോഹര നിമിഷങ്ങൾ ധോണി ഇടയ്ക്കിടെ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. അതൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അച്ഛനെക്കാൾ നന്നായി മകൾ ഡാൻസ് ചെയ്യുമെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. മലയാളമറിയാത്ത കുഞ്ഞുസിവ വളരെ മനോഹരമായി മലയാളം പാട്ട് പാടുന്ന വീഡിയോ ഏറെ വൈറലായിരുന്നു. സിവയുടെ കുഞ്ഞുകുഞ്ഞു കുസൃതികളും തമാശകളുമൊക്കെ ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. ഇതെല്ലാം വൈറലുമായിരുന്നു.