'അച്ഛനെ ഇപ്പോ സുന്ദരനാക്കി തരാം'; ധോണിയ്ക്ക് മേക്കപ്പ് ഇട്ടു സിവക്കുട്ടി !  ziva, make up,on her, father, MS Dhoni, video, viral photos, Social media   <Manorama Online

'അച്ഛനെ ഇപ്പോ സുന്ദരനാക്കി തരാം'; ധോണിയ്ക്ക് മേക്കപ്പ് ഇട്ടു സിവക്കുട്ടി !

ക്രിക്കറ്റിനൊപ്പം ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ പ്രശസ്തനാക്കുന്ന മറ്റൊന്നാണ് മകൾ സിവ. മകളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ധോണിയും ഭാര്യ സാക്ഷിയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സിവക്കുട്ടിയുടേയും അച്ഛന്റേയും ഒരു സൂപ്പർക്യൂട്ട് വിഡിയോ ശ്രദ്ധേയമാകുന്നു. അച്ഛന് മേക്കപ്പ് ഇട്ടുകൊടുക്കുന്ന സിവയാണ് വിഡിയോയിൽ. സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റായ സപ്ന ഭവ്നാനിയാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഈ സുന്ദരിക്കുട്ടി എന്റെ പണി കളയും' എന്നാണ് ഈ ക്യൂട്ട് വിഡിയോയ്ക്ക് സപ്ന അടിക്കുറിപ്പിട്ടിരിക്കുന്നത്.

ധോണിയ്ക്കൊപ്പം ഒരു ഫോട്ടോഷൂട്ടിനായി മുബൈയിൽ എത്തിയതായിരുന്നു സിവ. അച്ഛന്റെ മടിയിലിരുന്ന് വളരെ ആസ്വദിച്ചാണ് കക്ഷിയുടെ മേക്കപ്പിടൽ. സപ്നയുടെ നിർദേശങ്ങള്‍ പാലിച്ചു കൊണ്ട് വളരെ ക്ഷമയോടെ അച്ഛനെയൊരുക്കുകയാണ് സിവ.

ധോണിയെപ്പോലെ തന്നെ താരമാണ് മകൾ സിവ അച്ഛൻ കളിക്കളത്തലാണെങ്കിൽ മകൾ സമൂഹമാധ്യമങ്ങളിൽ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ് താരമാകുന്നത്.

വിഡിയോ കാണാം..