മിലിറ്ററി വാഹനം കഴുകാൻ ധോണിയ്ക്ക് കൂട്ട് സിവക്കുട്ടി: വിഡിയോ , Ziva, Big vehicle, Jonga, Video, Manhendra Singh Dhoni, Social Post, Manorama Online

മിലിറ്ററി വാഹനം കഴുകാൻ ധോണിയ്ക്ക് കൂട്ട് സിവക്കുട്ടി: വിഡിയോ

മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധകരെ നേടിയപ്പോൾ മകൾ കുസൃതി വിഡിയോകളിലൂടെയും പാട്ടുപാടിയും ഡാൻസ് കളിച്ചുമൊക്കയാണ് ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്.. മകളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ തന്റെ ആരാധകരുമായി പങ്കുവയ്ക്കാനും അദ്ദേഹം മടിക്കാറില്ല. ദേ അതുപോലെ ഒരു തകർപ്പൻ വിഡിയോയുമായെത്തിയിരിക്കുകയാണ് സൂപ്പർ ഡാഡും മകളും.

അച്ഛന്റെ പുതിയ വാഹനമായ മിലിറ്ററി വൺ ടൺ കഴുകാൻ സഹായിക്കുന്ന സിവക്കുട്ടിയുടെ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ധോണി മിലിറ്ററി വാഹനമായ നിസ്സാൻ വൺ ടൺ സ്വന്തമാക്കിയത്. 2016ൽ മിലിറ്ററിയിൽ നിന്ന് ലേലത്തിൽ പോയ വൺ ടണ്ണിന്റെ രണ്ടാമത്തെ ഉടമയാണ് ധോണി. വാഹനത്തിന് നല്ല സൂപ്പർ മെയ്ക്ക് ഓവറും ചെയ്തിരുന്നു ധോണി.

'A little help always goes a long way specially when u realise it’s a big vehicle' എന്ന കുറിപ്പോടെയാണ് ധോണി ഈ ക്യൂട്ട് വിഡിയോ പങ്കുവച്ചത്. പതിവുപോലെ സിവക്കുട്ടിയുടെ ആരാധകരുടെ കമന്റുകൾ കൊണ്ടു നിറയുകയാണ് വിഡിേയായ്ക്കു താഴെ.