അബോധാവസ്ഥയിൽ പക്ഷി; രക്ഷിച്ച് സിവക്കുട്ടിയും ധോണിയും !, Ziva Dhoni, unconscious bird, viral photo, Kidsclub, Manorama Online

അബോധാവസ്ഥയിൽ പക്ഷി; രക്ഷിച്ച് സിവക്കുട്ടിയും ധോണിയും !

ക്രിക്കറ്റിനൊപ്പം ധോണിയെ പ്രശസ്തനാക്കുന്ന മറ്റൊന്നാണ് മകൾ സിവ. സിവയുടെ പാട്ടും ഡാൻസും കുസൃതികളുമൊക്കെ ധോണിയും ഭാര്യ സാക്ഷിയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ധോണിയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ താരമാണ് മകൾ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. ധോണിയുടെ മകളുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്. മലയാളത്തിൽ പാട്ടുപാടി സിവ വാരിക്കൂട്ടിയത് നിരവധി ആരാധകരെയാണ്.

ഇപ്പോഴിതാ ഒരു കുഞ്ഞിക്കിളിയുമായാണ് സിവ എത്തിയിരിക്കുന്നത്. സിവയുടെ ഇന്‍സ്റ്റഗ്രാം പേജിലീടെയാണ് തന്റെ പുതിയ വിശേഷം സിവ പങ്കുവച്ചിരിക്കുന്നത്. വീട്ടു മുറ്റത്ത് അബോധാവസ്ഥയിൽ താൻ കണ്ട ഒരു കിളിക്കുഞ്ഞിനെ രക്ഷിച്ച വിവരമാണ് സിവ പറയുന്നത്.

കിളിയുടെ ചിത്രങ്ങൾക്കൊപ്പം സിവയുടെ കുഞ്ഞു കുറിപ്പുമുണ്ട്. 'കിളിയെ കണ്ടയുടനെ താൻ പപ്പയെയും മമ്മയേയും വിളിച്ചു, പപ്പ അതിനെ കയ്യിലടെുത്ത് കുറച്ച് വെള്ളം കുടിക്കാൻ കൊടുത്തു. കുറച്ചുകഴിഞ്ഞപ്പോൾ അത് കണ്ണു തുറന്നു. ഞങ്ങൾക്ക് വളരെ സന്തോഷമായി. ഇലകൾക്കു മുകളിൽ ഒരു ബാസ്ക്കറ്റിൽ ഞങ്ങളതിനെ വച്ചു. അതൊരു 'ക്രിംസൺ ബ്രസ്റ്റഡ് ബാർബറ്റ്' ആണെന്നും അതിനെ കോപ്പർസ്മിത്ത് എന്നാണ് വിളിക്കുന്നതെന്നും മമ്മ പറഞ്ഞു. എന്ത് ഭംഗിയുള്ള കുഞ്ഞു കിളിയാണെന്നോ.

പെട്ടെന്ന് അത് പറന്നുയർന്നു. പക്ഷേ അതിനെ എനിക്ക് വേണമെന്നുണ്ടായിരുന്നു. മമ്മ പറഞ്ഞു അത് അതിന്റെ അമ്മയുടെ അടുത്തേയ്ക്കാണ് പോയതെന്ന്. അതിനെ വീണ്ടും കാണുമെന്ന് എനിക്കുറപ്പുണ്ട്.'