>തമിഴ് പാട്ടിന് ചുവടു വച്ച് സിവക്കുട്ടി വീണ്ടും; വിഡിയോ കുറിപ്പ്, Ziva-dhoni, Dances, Tamil Song, Manorama Online

തമിഴ് പാട്ടിന് ചുവടു വച്ച് സിവക്കുട്ടി വീണ്ടും; വിഡിയോ

ഇതാ സിവക്കുട്ടി വീണ്ടുമെത്തിയിരിക്കുകയാണ്. ഇത്തവണ ഒരു തമിഴ് പാട്ടിന് ചുവടുവെച്ചാണ് സിവയുടെ വരവ്. ചെന്നെയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് സിവയുടെ പുത്തൻ ഡാൻസ് അരങ്ങേറിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കളി നടക്കുമ്പോഴാണ് സിവക്കുട്ടി എല്ലാവരുടേയും മനം കവർന്നത്. അച്ഛൻ ഗ്രൗണ്ടിൽ തകർത്തപ്പോൾ മകൾ സ്റ്റേഡിയത്തിൽ തമിഴ് ഡപ്പാംകൂത്തിന് ചുവട് വയ്ക്കുകയായിരുന്നു. ആടുകളത്തില്‍ ജി.വി പ്രകാശ് പാടിയ 'ഒത്ത സൊല്ലാല' എന്ന സൂപ്പർ പാട്ടുകേട്ട് സിവക്കുട്ടി ഡാൻസ് ചെയ്തില്ലങ്കിലേ അത്ഭുതമുള്ളൂ.

അതുപോലെ ചെപ്പോക്കിൽ നടന്ന കളിക്കിടെ രവീന്ദ്ര ജഡേജയുടെ മകള്‍ നിത്യനയും പാട്ടിന് ചുവടുവച്ച് ആരാധകരെ സ്വന്തമാക്കിയിരുന്നു. അച്ഛൻ അവസാന ഓവറിൽ സിക്സ് അടിച്ചപ്പോഴായിരുന്നു മകളുടെ ഡാൻസ്.

കഴിഞ്ഞ ദിവസവും അച്ഛൻ ക്രീസിൽ നിന്ന് ബാറ്റിങ് ചെയ്തപ്പോൾ പ്രോത്സാഹനവുമായി എത്തിയ സിവയുടെ വിഡിയോയും വൈറലായിരുന്നു. അമ്മയുടെ മടിയിൽനിന്ന് ‘പപ്പാ.. കമോൺ പപ്പാ..’ എന്നു നീട്ടിവിളിക്കുകയായിരുന്നു കുഞ്ഞു സിവ. ഈ മനോഹരമായ വിഡിയോ ചെന്നൈ സൂപ്പർകിങ്സ് ആണ് അവരുടെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്. സിവയുടെ വിഡിയോ സോഷ്യൽ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു