അച്ഛനെ കൊഞ്ചിച്ചും മസാജ് ചെയ്തും സിവക്കുട്ടി: വിഡിയോ, Ziva, Mahendra Singh Dhoni, Viral Video, Manorama Online

അച്ഛനെ കൊഞ്ചിച്ചും മസാജ് ചെയ്തും സിവക്കുട്ടി: വിഡിയോ

അച്ഛൻ സ്റ്റാറാണെങ്കിൽ മകൾ സൂപ്പർസ്റ്റാറാണ്, ധോണിയുടെ മകൾ സിവയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സിവക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരാണ്. അച്ഛനും മകളുെമാെന്നിച്ച രസകരമായ രണ്ട് വിഡിയോകളാണ് ശ്രദ്ധേയമാകുന്നത്. ഒന്നിൽ അച്ഛന്റെ തോളിന് കുഞ്ഞികൈ കൊണ്ട് മസാജ് ചെയ്തുകൊടുക്കുകയാണ് സിവ, മകളുടെ മസാജിൽ റിലാക്സ് ചെയ്തിരിക്കുന്ന ധോണി. രണ്ടാമത്തെ വിഡിയോയാണ് ക്യൂട്ട്. അച്ഛന്റെ തോളിരിരുന്ന് കുഞ്ഞു കൈ കവിളിൽ അരുമയോടെ പിടിച്ചുകൊണ്ട് അച്ഛനെ ഓമനിക്കുകയാണ് സിവക്കുട്ടി. മകളുടെ കൊഞ്ചിക്കലിൽ അലിഞ്ഞങ്ങനെയിരിക്കുകയാണ് അച്ഛൻ. ഈ രണ്ടു ക്യൂട്ട് വിഡിയോകളും സോഷ്യൽമീഡിയ എങ്ങനെ ഏറ്റെടുക്കാതിരിക്കും?

സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ് ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്. സിവയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്. ആരാധകർക്കൊപ്പം പപ്പയ്ക്കുവേണ്ടി ആർപ്പുവിളിക്കുന്ന സിവയുടെ വിഡിയോകളും മലയാളം പാട്ടുകൾ പാടുന്ന വിഡിയോകളും അച്ഛനെ വാഹനം കഴുകാൻ സഹായിക്കുന്ന വിഡിേയായുമൊക്കെ സൂപ്പർ ക്യൂട്ടുകളാണ്.

Summary - Ziva, Mahendra Singh Dhoni, Viral Video