>'പപ്പാ കമോൺ' ധോണിയ്ക്ക് ആർപ്പുവിളിയുമായി സിവക്കുട്ടി; വിഡിയോ, Ziva Dhoni, Dnoni, SakshiViral Video, Manorama Online

'പപ്പാ കമോൺ' ധോണിയ്ക്ക് ആർപ്പുവിളിയുമായി സിവക്കുട്ടി; വിഡിയോ  

ധോണിയെപ്പോലെ തന്നെ താരമാണ് മകൾ സിവ അച്ഛൻ കളിക്കളത്തലാണെങ്കിൽ മകൾ സമൂഹമാധ്യമങ്ങളിൽ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ് ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്. സിവയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്. ആരാധകർക്കൊപ്പം പപ്പയ്ക്കുവേണ്ടി ആർപ്പുവിളിക്കുന്ന സിവയുടെ ഈ വിഡിയോ കാണാൻ തന്നെ ക്യൂട്ടാണ്.

അച്ഛൻ ക്രീസിൽ നിന്ന് ബാറ്റിങ് ചെയ്യുമ്പോൾ പ്രോത്സാഹനവുമായി എത്തിയിരിക്കുകയാണ് സിവ. അമ്മ സാക്ഷിയുടെ മടിയിൽനിന്ന് ‘പപ്പാ.. കമോൺ പപ്പാ..’ എന്നു നീട്ടിവിളിക്കുകയാണ് കുഞ്ഞു സിവ. ആവേശം മൂത്ത സിവയെ അടക്കിയിരുത്താൻ അമ്മ ശ്രമിച്ചെങ്കിലും സിവക്കുട്ടിയുണ്ടോ അടങ്ങിയിരിക്കുന്നു. ഈ മനോഹരമായ വിഡിയോ ചെന്നൈ സൂപ്പർകിങ്സ് ആണ് അവരുടെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്. സിവയുടെ വിഡിയോ സോഷ്യൽ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു

മലയാളത്തിൽ പാട്ടുപാടിയും അച്ഛനെ ഡാൻസ് പഠിപ്പിച്ചും പാട്ടുപാടിയും കുറുമ്പുകാട്ടിയുമെല്ലാം സിവക്കുട്ടിയുടെ വിഡിയോ എത്താറുണ്ട്. കഴിഞ്ഞ ദിവസം ധോണിയുടെ ചോദ്യങ്ങൾക്ക് ആറു ഭാഷകളിൽ ഉത്തരം പറഞ്ഞ് സിവ ആരാധകരെ ഞെട്ടിച്ചിരുന്നു.

വിഡിയോ കാണാം