>ആറ് ഭാഷകളിൽ മറുപടി; ധോണിയുടെ സിവക്കുട്ടി വീണ്ടും , Ziva Dhoni, Mahendra Singh Dhoni, Viral Video, Manorama Online

ആറ് ഭാഷകളിൽ മറുപടി; ധോണിയുടെ സിവക്കുട്ടി വീണ്ടും  

ധോണിയെപ്പോലെ തന്നെ താരമാണ് മകൾ സിവ അച്ഛൻ കളിക്കളത്തലാണെങ്കിൽ മകൾ സമൂഹമാധ്യമങ്ങളിൽ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. ഡാന്‍സ് ചെയ്തും മലയാളത്തില്‍ പാട്ട് പാടിയുമെല്ലാം സിവ വാര്‍ത്തകളിലിടം നേടാറുണ്ട്. ക്രിക്കറ്റിനൊപ്പം ധോണിയെ പ്രശസ്തനാക്കുന്ന മറ്റൊന്നാണ് മകൾ സിവ. മകളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ധോണിയും ഭാര്യ സാക്ഷിയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മുൻപ് സിവ തമിഴും ബോജ്പൂരിയും സംസാരിക്കുന്ന വിഡിയോ ധോണി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ആറ് ഭാഷകൾ സംസാരിക്കുന്ന സിവയുടെ മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ധോണി.

ആറു ഭാഷകളിൽ സിവക്കുട്ടിയോട് സുഖമാണോയെന്ന് ചോദിക്കുകയാണ് അച്ഛൻ. അതിനൊക്കെ ടപ്പേയെന്ന് ക്യൂട്ടായി മറുപടി പറയുകയാണ് കുട്ടിസിവ. തമിഴ്‍, ബംഗാളി‍, ഗുജറാത്തി, ഭോജ്പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് ഈ മിടുക്കി കൃത്യമായി മറുപടി പറയുന്നത്. അവസാനം മകളെ കയ്യടിച്ച് അഭിനന്ദിക്കുന്നുമുണ്ട് ധോണി.

സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ് ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്. സിവയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്. അതുകൊണ്ടുതന്നെ സിവക്കുട്ടിയുടെ ഈ ക്യൂട്ട് വിഡിയോയും ആരാധർ ഏറ്റെടുത്തു കഴിഞ്ഞു.

Summary : Ziva Dhoni, Mahendra Singh Dhoni, Viral Video

View this post on Instagram

Greetings in two language

A post shared by M S Dhoni (@mahi7781) on