വീണ്ടും സിവക്കുട്ടി, ഇക്കുറി പാട്ടും ഡാൻസുമൊന്നുമല്ല, പിന്നെയോ?

വിജയത്തിലായാലും പരാജയത്തിലായാലും അമിത വികാരങ്ങൾ പ്രകടിപ്പിക്കാറേയില്ല ധോണി. എന്നാൽ മകൾക്കൊപ്പമാണെങ്കിൽ നേരെ തിരിച്ചാണ് കക്ഷി. മകൾക്കൊപ്പമുള്ള ഒരോ നിമിഷവും വീട്ടിലായാലും ഗ്രൗണ്ടിലായാലും ധോണി അതാഘോഷിച്ചിരിക്കും. സിവയ്ക്കൊപ്പം കളിച്ചും മകളെ ഒരുക്കിയും അങ്ങനെ സുന്ദരമായെ ഒാരോ നിമിഷവും ധോണിക്ക് വിലപ്പെട്ടതാണ്. അതൊക്കെ തന്റെ ആരാധകരുമായി പങ്കുവയ്ക്കാനും അദ്ദേഹം മടിക്കാറില്ല. ദേ അതുപോലെ മറ്റൊരു കിടിലൻ വിഡിയോയുമായെത്തിയിരിക്കുകയാണ് സൂപ്പർ ഡാഡും മകളും.

പാട്ടും ഡാൻസുമൊക്കെ മാറി ഇത്തവണ അച്ഛനെ കാരറ്റ് തീറ്റിക്കുകയാണ് സിവക്കുട്ടി. ധോണിയുെട മകൾ എന്തു ചെയ്താലും സോഷ്യൽ മീഡിയ അതാഘോഷിക്കുക പതിവാണ്. അതുപോലെ ഇതും അങ്ങ് ഹിറ്റായി. ആ കുഞ്ഞ് കൈയുടെ അത്രയും നീളമുള്ളൊരു കാരറ്റ് അച്ഛനെക്കൊണ്ട് കഴിപ്പിക്കുന്ന സിവക്കുട്ടിയെ ആർക്കും ഇഷ്ടമാകും. അനുസരണയുള്ള കുട്ടിയെപ്പോലെ ആ കാരറ്റ് കഴിക്കുയയാണ് ധോണി. ധോണി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ക്യൂട്ടസ്റ്റ് വിഡിയോ പങ്ക് വച്ചിരിക്കുന്നത്.

മുൻപ് കുളികഴിഞ്ഞെത്തിയ കുഞ്ഞുമകളുടെ മുടി ഹെയർ ഡ്രൈയർ കൊണ്ട് ഉണക്കുന്ന ഒരു വിഡിയോ ധോണി പോസ്റ്റ് ചെയ്തിരിന്നു. നിമിഷനേരം കൊണ്ട് ആ വിഡിയോ ഹിറ്റായിരുന്നു പറഞ്ഞാൽ മതി. അച്ഛൻ പറയുന്നതനുസരിച്ച് മുടിയുണക്കാന്‍ ചാഞ്ഞും ചരിഞ്ഞുമൊക്കെ നിന്നുകൊടുക്കുന്നുണ്ട് സിവ.

View this post on Instagram

Ziva’s bugs bunny @zivasinghdhoni006

A post shared by M S Dhoni (@mahi7781) on