'സായി ടീച്ചറെ കാണാൻ സൈ‌ബ എത്തി; കൈനിറയെ സമ്മാനവുമായി.. , Little girl, Wynta Amor, Marching, black lives matter, George Floyd protest, Kidsclub, Manorama Online

സായി ടീച്ചറെ കാണാൻ സൈ‌ബ എത്തി; കൈനിറയെ സമ്മാനവുമായി..

മിട്ടു പൂച്ചയും തങ്കുപ്പൂച്ചയുമായി കുട്ടിക്കുറുമ്പുകളുടെ മനസിൽ കയറിയ സായി ശ്വേത ടീച്ചറെ കാണാനെത്തി സൈബ...ടീച്ചറുടെ കടുത്ത ആരാധികയായ ഈ കൊച്ചു മിടുക്കി ഓൺലൈൻ ക്ലാസിൽ വളരെ ആസ്വദിച്ച് പങ്കെടുക്കുന്ന ഒരു യു ട്യൂബ് വിഡിയോ വൈറലായിരുന്നു. അതുകണ്ട് ടീച്ചർ സൈബയെ കാണാൻ ആഗ്രഹമുണ്ടെന്ന് വിഡിയോയ്ക്ക് കമന്റ് ചെയ്തിരുന്നു. ഏതായാലും കൊച്ചു സൈബയും ടീച്ചറെ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു. അങ്ങനെ അവസാനം ഇക്കാക്കമാരോടൊപ്പം ടീച്ചറെ കാണാനെത്തിയതാണ് ഈ മിടുക്കി.

വീട്ടുമുറ്റത്തെത്തിയെ സൈബക്കുട്ടിയെ സായി ടീച്ചർ കോരിയെടുത്ത് ഉമ്മവയ്ക്കുകയാണ്. പിന്നെ സൈബക്കുട്ടിയ്ക്ക് കാക്കയുടെ കഥ പറഞ്ഞുകൊടുത്തും കൊഞ്ചിച്ചും ഒപ്പംകൂടി. ടീച്ചറിനായി ഒന്നാന്തരം ഒരു പെയ്ന്റിംഗും സൈബ കൊണ്ടുവന്നിരുന്നു. കഥ ഇഷ്ട്ടപ്പെട്ട എല്ലാക്കൂട്ടുകാർക്കുമായി സൈബ അത് ടീച്ചർക്കു സമ്മാനിച്ചു

സായിടീച്ചറുടെ മിട്ടു പൂച്ചയുടേയും തങ്കുപ്പൂച്ചയടേയും കഥ കേൾക്കുന്ന സൈബയുടെ വിഡിയോ വൈറലായിരുന്നു. ടീച്ചറുടെ ക്ലാസ് വളരെ ആസ്വദിച്ചു കേൾക്കുന്ന കുഞ്ഞു സൈബയുടെ വിഡിയോ ടീച്ചറും പങ്കുവച്ചിരുന്നു, അന്നുതൊട്ട് തന്റെ ഈ കുഞ്ഞാരാധികയെ കാണാൻ കാത്തിരിക്കുകയായിരുന്നു ടീച്ചറും. റോഷൻസ് വ്ലോഗിലൂടെയാണ് സൈബയുടെ വിഡിയോ സോഷ്യൽ ലോകം ഏറ്റടെുത്തത്.

സായി ശ്വേത ടീച്ചറുടെ സ്വദേശം കോഴിക്കോടാണ് . ഭർത്താവ് ദിലീപ് ഗൾഫിലാണ്. ഇപ്പോൾ ചോമ്പാല ഉപജില്ലയിലെ എൽ.പി സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ വർഷമാണ് അധ്യാപികയായി ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് കുട്ടികളെയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇത്തവണ ഒന്നാം ക്ലാസിന് ഓൺലൈനായി ക്ലാസടെുക്കാൻ അവസരം കിട്ടി.