ഈ കുഞ്ഞാവ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ;  വിഡിയോ, Youngest classical singer, Viral Video, Manorama Online

ഈ കുഞ്ഞാവ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ; വിഡിയോ

കുഞ്ഞുവാവകളെ നാം സാധാരണ താരാട്ടു പാടി ഉറക്കാറാണ് പതിവ്. ഓമനത്തിങ്കൾ കിടാവോയും വാവാവോ വാവേയും ഒക്കെ കേട്ട് വാവകൾ സുഖമായി ഉറങ്ങിക്കോളും. എന്നാൽ പാട്ട് മൂലം ഒരു കുഞ്ഞുവാവ സമൂഹമാധ്യമങ്ങളിൽ വലിയ പ്രശസ്തനായിരിക്കുകയാണ്. അത് പാട്ടുകേട്ട് ഉറങ്ങിയല്ല, പാട്ടുപാടിയാണെന്നു മാത്രം.

രണ്ടോ മൂന്നോ മാസം പ്രായം വരുന്ന ഈ കുരുന്ന് പാട്ടുപാടി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാടിക്കൊടുക്കുന്ന സ്വരങ്ങൾ ശ്രദ്ധിച്ച് കേട്ടുകിടക്കുകയും അത് അതുപോലെ തന്നെതിരിച്ചു പാടുകയും ചെയ്യുന്ന ഈ കുഞ്ഞാവ അത്ഭുതമാകുകയാണ്. ശ്രമകരമായവ പോലും നിഷ്പ്രയാസമായാണ് കുഞ്ഞാവ ഏറ്റുപാടുന്നത്.

ഈ കുഞ്ഞാവ സൂപ്പറാണെന്നും, ഇത് ശരിക്കും അത്ഭുതം തന്നെയാണെന്നും, ആ കുഞ്ഞ് തീർച്ചയായും ഒരു പ്രതിഭാസമാണെന്നും ഒക്കെയാണ് വിഡിയോയ്ക്ക് കമന്റുകൾ. വലുതാകുമ്പോൾ കുഞ്ഞാവ ഒരു വലിയ ക്ലാസിക്കൽ പാട്ടുകാരൻതന്നെയാകട്ടെയെന്ന് അനുഗ്രഹിക്കുകയാണ് എല്ലാവരും.വിഡിയോ കാണാം