കൊറോണ തടയാൻ ഒരാൾക്ക് കഴിയും ; യഷ് ജോഹറിന്റെ പ്രവചനം!, Yash karan thinks this bollywood actor can take away corona, Kidsclub, Manorama Online

കൊറോണ തടയാൻ ഒരാൾക്ക് കഴിയും ; യഷ് ജോഹറിന്റെ പ്രവചനം!

ഈ കൊറോണ വൈറസിനെ എങ്ങനെ തുരത്താം എന്നാണ് ഇപ്പോൾ എല്ലാവരുടെയും ചിന്ത. അപ്പോഴാണ് കൊറോണയെ തുരത്താൻ പ്രവചനവുമായി ഒരു കുട്ടി താരം എത്തിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ആണ് രസകരമായ ഈ വിഡിയോ പങ്കുവെച്ചത്.

ഇന്ത്യയിലെ ഒരാൾ വിചാരിച്ചാൽ കൊറോണയെ തുരത്താനാകും എന്നാണ് യഷിന്റെ പ്രവചനം. കരണും മകനും തമ്മിലുള്ള സംഭാഷണമാണ് വിഡിയോയിൽ. കൊറോണയെ ഭൂമിയിൽ നിന്നും ഓടിക്കാൻ എന്തു ചെയ്യണം എന്ന് കരൺ ചോദിക്കുകയാണ്. അതിനു അമിതാബ് ബച്ചന് മാത്രമേ സാധിക്കു എന്നായി യഷ്. എന്നാൽ കൊറോണയെ തുരത്താം ബച്ചനെ വിളിക്കാം എന്നു കരൺ പറഞ്ഞു. അപ്പോൾ കക്ഷി ആകെ പരുങ്ങലിലായി. വിളിച്ചോ പക്ഷേ എന്റെ മുറിയിലോട്ടു വരരുത് എന്നുപറഞ്ഞു യഷ് തന്റെ മുറിയിലോട്ടു ഒറ്റപ്പോക്കാണ്.

യഷിന്റെ ഈ ക്യൂട്ട് വീഡിയോയ്ക്ക് നിറയെ കമന്റുകളാണ് ലഭിക്കുന്നത്. ബോളിവുഡ് താരങ്ങളും യഷിന്റെ പ്രവചന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.

View this post on Instagram

There is someone who can take away the #coronavirus

A post shared by Karan Johar (@karanjohar) on