ചെണ്ടകൊട്ടെടാ...; കുട്ടിപ്പാട്ടുകാരനും പക്കമേളക്കാരനും – വിഡിയോ, Viral video, Child Playing chenda ,Viral post, Manorama Online

ചെണ്ടകൊട്ടെടാ...; കുട്ടിപ്പാട്ടുകാരനും പക്കമേളക്കാരനും – വിഡിയോ

എത്ര കണ്ടാലും മതിയാകില്ല ഈ മിടുക്കൻമാരുടെ സൂപ്പർ പ്രകടനം. കയ്യിൽ സാങ്കൽപ്പിക മൈക്കും കാവിമുണ്ടും കൂളിങ് ഗ്ലാസുമൊക്കെ ധരിച്ച് ഒരു പാട്ടുകാരൻ. അരികിൽ തന്നെയുണ്ട് പക്കമേളക്കാരനും. സീനൊക്കെ തകർപ്പനാ.. പാട്ടുകാരൻ എങ്ങനെയൊക്കെയോ പാട്ടു പാടിതുടങ്ങി. കഷ്ടപ്പെട്ടു പാടിയൊപ്പിക്കുമ്പോഴാ പക്കമേളക്കാരൻ ദേ പാട്ടുംകേട്ട് വെറുതേയിരിക്കുന്നു. ഉടനെ വന്നു പാട്ടുകാരന്റെ ക്ലാസ് ഡയലോഗ് ‘ചെണ്ടകൊത്തെടാ..’. അത് കേൾക്കേണ്ട താമസം കക്ഷി ഉഷാറായി. പിന്നെ കൊട്ടോടു കൊട്ടു തന്നെയായിരുന്നു.

പക്കമേളക്കാരൻ പാട്ടിൽ ലയിച്ചുപോയതാ അല്ലാതെ കൊട്ടാൻ മറന്നതല്ലാനാണ് വിഡിയോയ്ക്ക് കമന്റ്. കുട്ടിത്തവും ഓമനത്തവും കൗതുകവും നിറഞ്ഞ ഈ വിഡിയോയ്ക്ക് ആരാധകരേറെയാണ്. അച്ചുവും കിച്ചുവുമെന്നാണ് കുട്ടികളുടെ പേര്. ഇരുവരെയും സോഷ്യൽ മീഡിയയിൽ അഭിനന്ദനം കൊണ്ട് മൂടുകയാണ്.