ചങ്ങാതിയെ കണ്ടതും ഓടിവന്ന് കെട്ടിപ്പിടിച്ച് കുട്ടി നിഷ്കളങ്കത; വിഡിയോ, Viral video, Two Kids affection, Manorama Online

ചങ്ങാതിയെ കണ്ടതും ഓടിവന്ന് കെട്ടിപ്പിടിച്ച് കുട്ടി നിഷ്കളങ്കത; വിഡിയോ

കൂട്ടുകാർ തമ്മിൽ അവിചാതിതമായി വഴിയിൽ വച്ച് കണ്ടുമുട്ടിയതാണ്. പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടമായിരുന്നു അവന്റെ അരികിലേയ്ക്ക്. ദൂരെ നിന്നു തന്റെ പ്രിയ ചങ്ങാതിയെ കണ്ടതും അവന്റെ സന്തോഷം ഒന്ന് കാണേണ്ടതു തന്നെയാണ്. അച്ഛനൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് രണ്ട് കുസൃതിക്കുരുന്നുകൾ പരസ്പരം കണ്ടത്.

സമൂഹമാധ്യമങ്ങളിൽ വൈറലായി കൊച്ചുകുട്ടികളുടെ ഈ നിഷ്കളങ്ക സ്നേഹം. ഉറ്റ സുഹൃത്തുക്കളായ ഫിന്നഗനും മാക്സ്‍വെല്ലുമാണ് വിഡിയോയിലെ താരങ്ങൾ. വീട്ടിലേക്കുള്ള വഴിയിലാണ് ഇരുവരും മുഖാമുഖം കണ്ടത്. പിന്നെ ഓടിവന്നൊരു കെട്ടിപ്പിടുത്തം. ശേഷം ഇരുവരുമൊന്നിച്ച് ഓടിക്കളി.

കുട്ടികളിലൊരാളുടെ പിതാവാണ് വിഡിയോ പകര്‍ത്തിയത്. കണ്ട മാത്രയിൽ രണ്ടു കുട്ടികളുടെയും കണ്ണിലുണ്ടായ തിളക്കവും ആ സ്നേഹത്തിലെ നിഷ്കളങ്കതയുമാണ് നെറ്റിസൺസ് ചർച്ച ചെയ്യുന്നത്.

വിഡിയോ കാണാം