'ഇങ്ങനെ പാടിയാൽ കണ്ണൻ നേരിട്ട് ഇറങ്ങി വരുമല്ലോ?'; മനംകവർന്ന് ഇരട്ടകൾ!, Lock down,  Lock down, viral video,  twin sisters, singing devotional song, Kidsclub, Manorama Online

'ഇങ്ങനെ പാടിയാൽ കണ്ണൻ നേരിട്ട് ഇറങ്ങി വരുമല്ലോ?'; മനംകവർന്ന് ഇരട്ടകൾ!

'തുളസിക്കതിർ നുള്ളിയടെുത്ത്' എന്ന എന്ന പ്രശസ്തമായ ഗാനവുമായെത്തി ആസ്വാദകരുടെ മനം കവരുകയാണ് ഈ ഇരട്ടസഹോദരിമാർ. ലോക്ഡൗൺ കാലമായതോടെ നിരവധി കുരുന്നുകളുടെ കഴിവുകളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. അതിൽ ശ്രദ്ധയമായ ഒരു വിഡിയോയാണിത്. ഈ ഇരട്ടസഹോദരിമാരുടെ പാട്ട് വിഡിയോയ്ക്ക് നിരവധി ആരാധകരാണ്. പാട്ടിനൊപ്പം അതിമനോഹരമായ ഭാവങ്ങളുമായാണ് ഈ മിടുക്കികൾ ശ്രദ്ധേയമാകുന്നത്.

ഇങ്ങനെ പാടിയാൽ കണ്ണൻ നേരിട്ട് പ്രത്യക്ഷപ്പടെുമല്ലോയെന്നാണ് ചിലർ വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഇരുവരും പാട്ടിലലിഞ്ഞ് വളരെ ആസ്വദിച്ചാണ് പാടുന്നത്. ഒരേപോലുള്ള ഉടുപ്പണിഞ്ഞാണ് ഈ സുന്ദരിക്കുട്ടികളുടെ പാട്ട്. ഒരാൾ പാടുമ്പോള്‍ മറ്റേയാൾ ഭാവപ്രകടനത്തിലൂടെ ആളുകളെ കൈയ്യിലടെുക്കും.

ഒരുപാട് പേരാണ് ഈ മിടുക്കികളുടെ പാട്ടിന് അഭിനന്ദനവുമായെത്തിയിരിക്കുന്നത്. നേരത്തെ മറ്റൊരു പാട്ട് വിഡിയോയുമായും ഈ ഇരട്ടകൾ സോഷ്യൽ ലോകത്ത് വൈറലായിരുന്നു.

വിഡിയോ കാണാം