'സ്കൂളിൽ പോണില്ല; എന്നെ പഠിപ്പിച്ചു ജോലി എടുപ്പിക്കുവാ'

'എനിക്കു സ്കൂളിൽ പോകണ്ട. അവിടെ ജോലി പോലെയാണെന്ന്, അ‍ഞ്ച് പ്രാശം ഞാൻ പറഞ്ഞില്ലേ... എനിക്കു സ്കൂളിൽ പോകണ്ടാന്നു.... അവിടെ പഠിപ്പിക്കൽ ജോലിയാ. കളിപ്പിക്കത്തുവില്ല...കൈകെട്ടി മിണ്ടാതെ നിക്കണം.. ഹെഡ് ഡൗൺ എന്നു പറയുമ്പോ കെടക്കണം...എല്ലാം ചെയ്യണം.. എന്നിട്ട് പഠിപ്പിക്കുകേം ചെയ്യും.... എനിക്ക് സ്കൂളിൽ പോകണ്ടാ..'. സ്കൂളിൽ പോകാൻ വല്യ താല്പര്യമൊന്നുമില്ലാത്ത ഒരു കുട്ടിക്കുറുമ്പിയുടെ വിഡിയോയാണിത്. '' അഞ്ചു പ്രാവശ്യം പറഞ്ഞതല്ലേ സ്കൂളിൽ പോണില്ല ന്ന് 😂😂 പഠിപ്പിച്ചു ജോലി എടുപ്പിക്കുവാ എന്നെ...😃😘😍 എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ കാണാം.

അമ്മ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കക്ഷിയുടെ തീരുമാനത്തിന് ഒരു മാറ്റവുമില്ല. 'എപ്പളും ഊഞ്ഞാലേലും കേറ്റത്തുവില്ല പഠിപ്പിക്കല് തന്നെയാ'. അപ്പോ എങ്ങനെയാണ് പഠിക്കുന്നേ എന്ന് അമ്മ? ഇവിടിരുന്നു പഠിച്ചോളാമെന്നു കുറുമ്പത്തി. ഇവിടെ ടീച്ചറില്ലല്ലോ എന്നായി അമ്മ... എന്നാ ചുമ്മാ ഇവിടെ ഇരിക്കാമെന്നായി കക്ഷി..

അപ്പോ പിന്നെ നഴ്സ് ആകണമെന്നു പറഞ്ഞതോ എന്ന അമ്മയുടെ ചോദ്യത്തിനുള്ള ഉത്തരമാണ് മാസ് 'വലുതായി വലുതായി വരുമ്പോ നഴ്സാകും' എന്നായി അവൾ. ബുക്കും ബാഗും സ്റ്റഡി ടേബിളുമെല്ലാം ആർക്കെങ്കിലും കൊടുത്തേക്കാമെന്ന ഭീഷണിയൊന്നും ഈ കുഞ്ഞുമോളുടെ അടുത്ത് വിലപ്പോയില്ല. എന്തായാലും സ്കൂളിലേയ്ക്കില്ല എന്ന കടുത്ത തീരുമാത്തിലാണ് കക്ഷി.